ശംഖുമുഖം: വിമാനത്താവളത്തില്‍ പാർക്കിങ് ഫീയുടെ പേരില്‍ നടത്തുന്ന പകല്‍ക്കൊള്ളക്കെതിരെ പ്രതിഷേധവുമായി യാത്രക്കാര്‍. രാജ്യാന്തര വിമാനത്താവളത്തിെൻറ രണ്ടു കവാടങ്ങളിലും പാര്‍ക്കിങ് ഫീ പിരിക്കാനായി സ്ഥാപിച്ചിരിക്കുന്ന മെഷീനുകളില്‍ ഒരേ സമയം രണ്ടു സമയങ്ങള്‍ സെറ്റ് ചെയ്ത് െവച്ചാണ് യാത്രക്കാരെ കൊള്ളയടിക്കുന്നത്. എയര്‍പോര്‍ട്ട് അതോറിറ്റി വാഹനങ്ങള്‍ വിമാനത്താവളത്തില്‍ വന്ന് പോകുന്നതിന് 10 മിനിറ്റ് സൗജന്യ സമയം അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രാവിലെ വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരന്‍ പട്ടത്തേക്ക് പുറപ്പെടാനായി ഉബര്‍ ടാക്സി വിളിച്ചു. ഉടന്‍ തന്നെ ടാക്സി എത്തുകയും ഇതിൽ കയറി പുറത്തേക്ക് കടക്കാനായി എക്സിറ്റ് കവാടത്തില്‍ എത്തുകയും ചെയ്തു. എന്നാൽ, മെഷീനില്‍ ടാക്സി വിമാനത്താവളത്തിനുള്ളില്‍ പ്രവേശിച്ച് 10 മിനിറ്റ് കഴിെഞ്ഞന്നുകാണിച്ചു. ഇതോടെ സൗജന്യസമയം കഴിെഞ്ഞന്നും 85 രൂപ പാര്‍ക്കിങ് ഫീ അടയ്ക്കണമെന്നും ജീവനക്കാരൻ ആവശ്യപ്പെട്ടു. എന്നാൽ, ടാക്സി പ്രവേശിച്ചിട്ട് അഞ്ച് മിനിറ്റു പോലും എടുത്തിെല്ലന്ന് ഡ്രൈവര്‍ വാദിച്ചു. തല്‍ക്കാലം തർക്കം വേണ്ടന്ന നിലപാടില്‍ യാത്രക്കാരന്‍ പണം അടയ്ക്കുകയും ചെയ്തു. അതേസമയം, ഡ്രൈവര്‍ അഞ്ച് മിനിറ്റില്‍ കൂടുതല്‍ സമയം എടുത്തിട്ടിെല്ലന്ന് വിശ്വസിപ്പിച്ചതോടെ വാഹനം കവാടത്തിന് സമീപം പാര്‍ക്ക് ചെയ്ത ശേഷം യാത്രക്കാരന്‍ നേരിട്ട് മെഷീന്‍ കൗണ്ടറുകളുടെ അടുെത്തത്തി സമയം പരിശോധിച്ചു. പ്രവേശന കവാടത്തിലെ യന്ത്രത്തിൽ വാഹനം പ്രവേശിച്ച സമയം രാവിലെ 6.18 എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. എന്നാൽ, പുറേത്തക്കുള്ള കവാടത്തിലെ യന്ത്രത്തില്‍ ഇത് 6.28 എന്നും തെളിഞ്ഞു. ഇതോടെ ഒരോ സമയം രണ്ട് മെഷീനുകളില്‍ 10 മിനിറ്റ് വ്യത്യാസം കാണിക്കുന്നതായി കണ്ടെത്തുകയും ഇവർ പ്രതിഷേധിക്കുകയും ചെയ്തു. മറ്റുള്ളവരും തടിച്ചുകൂടിയതോടെ കൗണ്ടറില്‍ ഇരുന്നവര്‍ പണം തിരികെ കൊടുത്ത് തടിയൂരി. പലപ്പോഴും വിമാനത്താവളത്തില്‍ കടക്കുന്ന വാഹനങ്ങള്‍ ഇതു കാര്യമായി ശ്രദ്ധിക്കാറില്ലാത്തതിനാൽ വൻ തട്ടിപ്പാണ് നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.