കാരക്കോണത്തെ അനധികൃത മെഡിക്കൽ പ്രവേശനം: എസ്‌.എഫ്.ഐ മാർച്ച്​ അക്രമാസക്തമായി; ആറുപേർക്ക് പരിക്ക്​

വെള്ളറട: മെഡിക്കൽപ്രവേശന സീറ്റുകൾ കോഴ വാങ്ങി അനർഹർക്ക് നൽകിയെന്ന സംഭവത്തിൽ പ്രതിഷേധിച്ച് എസ്‌.എഫ്.ഐ പ്രവർത്തകർ കാരക്കോണം സി.എസ്‌.ഐ മെഡിക്കൽ കോളജിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി. കല്ലേറിലും ലാത്തിച്ചാർജിലും നാല് പൊലീസുകാരുൾപ്പെടെ ആറുപേർക്ക് പരിക്കേറ്റു. എസ്‌.എ.പി ക്യാമ്പിലെ പൊലീസുകാരായ രാഹുൽ ഗോപി (28), ട്രെയിനി അശോക് കുമാർ (26), എ.ആർ ക്യാമ്പിലെ പൊലീസുകാരായ ബൈജു(30), സജുകുമാർ (33), സി.പി.എം വെള്ളറട ഏരിയ കമ്മിറ്റി അംഗം ജി. കുമാർ (45), കോളജ് സെക്യൂരിറ്റി ജീവനക്കാരനായ രാജേഷ് കുമാർ (27) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കാരക്കോണം സി.എസ്‌.ഐ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്നും മെഡിക്കൽ ഓഫിസർ ഡോ. ബാബുരാജ് പറഞ്ഞു. പ്രതിഷേധമാർച്ചി​െൻറ സമാപനയോഗം എസ്‌.എഫ്.ഐ ജില്ലസെക്രട്ടറി ഷിജിത് ഉദ്ഘാടനം ചെയ്തു. മുഴുവൻ പ്രവേശനവും പരിശോധിക്കണമെന്നും ഉത്തരവാദികെള നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്നും ഷിജിത് ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് പ്രവീൺ അധ്യക്ഷത വഹിച്ചു. സംസ്ഥാനകമ്മിറ്റി അംഗങ്ങളായ റിയാസ് കിളിമാനൂർ, റിയാസ് വഹാബ്, വിൻസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.