ഐ.ടി നഗരത്തിൽ ഹർത്താൽ സമാധാനപരം

കഴക്കൂട്ടം: കോൺഗ്രസും ഇടതുപക്ഷവും നടത്തിയ ഹർത്താൽ കഴക്കൂട്ടത്തും പരിസരപ്രദേശങ്ങളിലും പൂർണവും സമാധാനപരവുമായിരുന്നു. കടകമ്പോളങ്ങൾ അടഞ്ഞ് കിടന്നു. എന്നാൽ, ഹർത്താൽ ടെക്നോപാർക്കി​െൻറ പ്രവർത്തനത്തെ ബാധിച്ചില്ല. വി.എസ്.എസ്.സിയെയും ഹർത്താൽ ബാധിച്ചില്ല. കോൺഗ്രസ് പ്രവർത്തകർ ടെക്ക്നോപാർക്കിലേക്ക് മാർച്ചും ഉപരോധവും നടത്തി. കെ.പി.സി.സി നിർവാഹകസമിതി അംഗം ആറ്റിപ്ര അനിൽ ഉദ്ഘാടനം ചെയ്തു. ടെക്നോപാർക്കിലെ പ്രധാനകവാടം ഉപരോധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കഴക്കൂട്ടം ജങ്ഷനിലും കോൺഗ്രസ് പ്രവർത്തകർ വാഹനങ്ങൾ തടയുകയും റോഡ് ഉപരോധിക്കുകയും ചെയ്തു. സർക്കാർ ഒാഫിസും ബാങ്കുകളും അടഞ്ഞുകിടന്നു. ഇടതുപക്ഷപ്രവർത്തകർ ആറ്റിപ്രയിൽ പ്രകടനം നടത്തി. ശ്രീകാര്യത്തും കാട്ടായിക്കോണത്തും ഹർത്താൽ പൂർണവും സമാധാനപരവുമായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.