തിരുവനന്തപുരം: അമ്പലങ്ങളും പള്ളികളും കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന മോഷ്ടാവിനെ ഷാഡോ പൊലീസ് പിടികൂടി. പേട്ട പള്ളിമുക്ക് വേളാക്കുടി മുടുക്ക് കണിയാക്കുടി വീട്ടിൽ അള്ളുള്ളി റോയ് എന്ന റോയിയെയാണ് (58) മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. നാലു മാസത്തിനിടെ നിരവധി അമ്പലങ്ങളിലും പള്ളികളിലും മോഷണം നടന്നതിനെ തുടർന്ന് സിറ്റി പൊലീസ് കമീഷണർ പി. പ്രകാശിെൻറ നിർദേശ പ്രകാരം കൺേട്രാൾ റൂം എ.സി വി. സുരേഷ് കുമാറിെൻറ നേതൃത്വത്തിൽ ഷാഡോ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. കുമാരപുരം ശ്രീബാലസുബ്രഹ്മണ്യക്ഷേത്ര കോമ്പൗണ്ടിൽ ഉണ്ടായിരുന്ന എട്ട് കാണിക്കവഞ്ചികൾ തകർത്ത് 20,000 രൂപ കവർന്നത്, മുട്ടത്തറ ശ്രീവരാഹം ശ്രീനീലകണ്ഠശ്വേരം ക്ഷേത്രത്തിൽ കയറി രണ്ട് കാണിക്ക വഞ്ചികൾ തകർത്ത് 10,000 രൂപയും ഓഫിസിൽ കയറി 6000 രൂപയും മൊബൈൽ ഫോണും കവർന്നത്, കുമാരപുരം സെൻറ് പയസ് പള്ളിയിൽ കയറി പണം കവർന്നത്, കുമാരപുരം മുസ്ലിം ജമാഅത്ത് പള്ളിയിൽനിന്ന് പണം കവർന്നത്, മെഡിക്കൽ കോളജ് ഭഗവതിക്കാവ് ദേവീക്ഷേത്രം, മെഡിക്കൽ കോളജ് പുതുപ്പള്ളി ലെയിൻ പുത്തൻവിള ഭദ്രകാളീ ക്ഷേത്രം, പേട്ട സെൻറ് ആൻസ് ഫെറോന ചർച്ച്, പാറ്റൂർ സെൻറ് ജോർജ് ഓർത്തഡോക്സ് ചർച്ച് എന്നിവിടങ്ങളിലെ തുടങ്ങി പതിനഞ്ചോളം മോഷണങ്ങൾ നടത്തിയതായി ചോദ്യം ചെയ്യലിൽ ഇയാൾ പൊലീസിനോട് സമ്മതിച്ചു. വിവിധ കേസുകളിലായി ശിക്ഷിക്കപ്പെട്ട് 14 വർഷം ജയിൽ വാസം അനുഭവിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഡി.സി.പി.ആർ ആദിത്യ, കൺേട്രാൾ റൂം എ.സി വി. സുരേഷ് കുമാർ, മ്യൂസിയം എസ്.എച്ച്.ഒ പ്രശാന്ത്, എസ്.ഐമാരായ സുനിൽ, ജയപ്രകാശ്, ഷാഡോ എസ്.ഐ സുനിൽ ലാൽ, ഷാഡോ എ.എസ്.ഐമാരായ അരുൺകുമാർ, യശോധരൻ, ഷാഡോ ടീം അംഗങ്ങൾ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.