പോത്തന്‍കോട്: ശാന്തിഗിരി 'നവപൂജിതം', ആഘോഷങ്ങള്‍ ഒഴിവാക്കി വ്യാഴാഴ്ച പ്രാർഥനദിനമായി ആചരിക്കും. കരുണാകര ഗുരുവിെൻറ 92ാമത് ജന്മദിനമാണ് നവപൂജിതദിനമായി ആചരിക്കുന്നത്. കേരളം കണ്ട ഏറ്റവും വലിയ പ്രളയത്തിെൻറ പശ്ചാത്തലത്തില്‍ ഇത്തവണ ആഘോഷങ്ങള്‍ വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. നവപൂജിതത്തോടനുബന്ധിച്ച് രാജ്യത്തുടനീളം ആഘോഷങ്ങള്‍ക്കായി വകയിരുത്തിയ തുക കേരളത്തിലെ ദുരിതബാധിതരുടെ ആശ്വാസത്തിനും പുനരധിവാസത്തിനുമായി വിനിയോഗിക്കുമെന്ന് ഓര്‍ഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.