* വിതരണം ഇന്ന് പൂർത്തിയാക്കുമെന്ന് മന്ത്രി ചന്ദ്രശേഖരൻ തിരുവനന്തപുരം: പ്രളയക്കെടുതിയിൽ വീട് ഉപേക്ഷിച്ച് മാറിതാമസിക്കേണ്ടിവന്നവർക്ക് അടിയന്തര സഹായമായി സർക്കാർ വിതരണം ചെയ്യുന്ന 10,000 രൂപ വീതം ഇതുവരെ നൽകിയത് 4,66,248 കുടുംബങ്ങൾക്ക്. ഇനിയും 1,31,683 കുടുംബങ്ങൾക്ക് തുക നൽകാനുണ്ട്. ഹർത്താലിനെ തുടർന്ന് തിങ്കളാഴ്ച ട്രഷറികളിൽനിന്ന് പണം പിൻവലിക്കാൻ കഴിയാതെ വന്നതാണ് ഒരു ദിവസം കൂടി നീളാൻ കാരണമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. കണ്ണൂർ ജില്ലയിലെ ആകെ 151 കുടുംബങ്ങൾക്കും തുക നൽകി. ഇനിയും തുക ലഭിക്കേണ്ടവരുടെ വിശദാംശങ്ങൾ (ജില്ല, തുക ലഭിച്ചവർ, ലഭിക്കാനുള്ളവർ എന്ന ക്രമത്തിൽ): തിരുവനന്തപുരം-2683-78, കൊല്ലം-4283-610, പത്തനംതിട്ട-32268-13015, ആലപ്പുഴ-102418-19640, കോട്ടയം-52225-23645, ഇടുക്കി-2991-293, എറണാകുളം-148734-19564, തൃശൂർ-88439-28596, പാലക്കാട്-7287-133, മലപ്പുറം-13850-21027, കോഴിക്കോട്-12632-3695, വയനാട്-5253-2075.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.