നെടുമങ്ങാട്: ബൈക്കിൽ വിദേശമദ്യവിൽപന നടത്തുകയായിരുന്ന പുല്ലമ്പാറ തേമ്പാംമൂട് ആഫിയ മൻസിലിൽ നവാസിനെ (43) അറസ്റ്റ് ചെയ്തു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. തേമ്പാംമൂട് ബസ് സ്റ്റോപ്പിന് മുൻവശത്ത് ബൈക്കിൽ ബിഗ്ഷോപ്പറിൽ സൂക്ഷിച്ചുെവച്ച മദ്യം വിൽക്കുകയായിരുന്നു. മദ്യം വിറ്റ വകയിൽ സൂക്ഷിച്ചിരുന്ന 3580 രൂപയും പിടിച്ചെടുത്തു. ഹർത്താൽ ദിവസമായതിനാൽ ഞായറാഴ്ച മദ്യം വാങ്ങി സൂക്ഷിച്ച് െവച്ച ശേഷം വിൽപന നടത്തുകയായിരുന്നു. പരിശോധനയിൽ സർക്കിൾ ഇൻസ്പെക്ടർ ഷിബു, പ്രിവൻറിവ് ഓഫിസർ അശോക് കുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ പ്രശാന്ത്, ബൈജു, മഹേഷ്, വനിത സിവിൽ എക്സൈസ് ഓഫിസർ മഞ്ജുഷ എന്നിവർ പങ്കെടുത്തു. പൊതുജനങ്ങൾക്കുള്ള പരാതികൾ 04722802227, 9400069405, 9400069406 എന്നീ ഫോൺ നമ്പറുകളിൽ അറിയിക്കണമെന്നും സർക്കിൾ ഇൻസ്പെക്ടർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.