ബിഷപ്​​ ​ഫ്രാ​േങ്കായെയും ശശിയെയും സർക്കാർ സംരക്ഷിക്കരുത്​ -സി.പി. ജോൺ

തിരുവനന്തപുരം: സ്ത്രീപീഡന ആരോപണത്തിൽ ഉൾപ്പെട്ട ബിഷപ്് ഫ്രാേങ്കായെയും പി.കെ. ശശി എം.എൽ.എയെയും സർക്കാർ സംരക്ഷിക്കരുതെന്ന് സി.എം.പി ജനറൽ സെക്രട്ടറി സി.പി. ജോൺ. കന്യാസ്ത്രീകൾ കരഞ്ഞുകൊണ്ട് പ്രതിഷേധ പ്രകടനം നടത്തുന്ന സാഹചര്യമുണ്ടായിട്ടും സർക്കാർ കണ്ടില്ലെന്ന് നടിക്കുകയാണ്. ആരോപണ വിധേയനായ ഭരണകക്ഷി എം.എൽ.എ പി.കെ. ശശി ധിക്കാരപരമായ ഭാഷയിലാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. സി.പി.എം നേതാവ് നയിക്കുന്ന വനിത കമീഷൻ അതി​െൻറ പാരമ്പര്യം കളഞ്ഞുകുളിച്ചു. േജാസഫൈൻ ചെയർപേഴ്സൺ സ്ഥാനം രാജിവെക്കണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.