ദുരിതാശ്വാസം: സ്കൂളുകളിൽനിന്ന്​ നാളെവരെ സംഭാവന ശേഖരിക്കാം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംസ്ഥാനത്തെ വിദ്യാർഥികളില്‍നിന്ന് ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍കൂടി ധനസമാഹാരണം നടത്താമെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന്‍ അറിയിച്ചു. നേരത്തേ ഇത് സെപ്റ്റംബര്‍ 11ന് പൂർത്തിയാക്കാനാണ് നിർദേശിച്ചിരുന്നത്. ഇതുസംബന്ധിച്ച മുഖ്യമന്ത്രിയുടെ സന്ദേശം ചൊവ്വാഴ്ച സ്കൂള്‍ അസംബ്ലിയില്‍ വായിക്കണം. ലഭിച്ച തുകയുടെ വിശദാംശം ബുധനാഴ്ച വൈകീട്ടിനകം സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ ഉൾപ്പെടെ എല്ലാ സ്കൂളുകളും 'സമ്പൂർണ' പോർട്ടലിൽ രേഖപ്പെടുത്തണം. വ്യാഴാഴ്ചയോടെ ശേഖരിച്ച തുക വിദ്യാഭ്യാസ വകുപ്പി​െൻറ വെബ്‌സൈറ്റിൽ നൽകിയ എസ്.ബി.ഐ സംവിധാനം വഴി പൊതുവിദ്യാഭ്യാസ വകുപ്പി​െൻറ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കണം. വിശദാംശങ്ങള്‍ www.education.kerala.gov.in ല്‍ ലഭ്യമാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.