തിരുവനന്തപുരം: പ്രളയദുരിതാശ്വാസനിധിയിലേക്ക് നഗരസഭ സംഘടിപ്പിച്ചിട്ടുള്ള പ്രത്യേക കൗണ്ടർ കലക്ഷൻ പരിപാടിയിലേക്കുള്ള ധനശേഖരണാർഥം കേരള ക്ഷേത്രവാദ്യകലാ അക്കാദമി ജില്ല ഘടകത്തിലെ കലാകാരന്മാർ ഞായറാഴ്ച വൈകീട്ട് മൂന്നിന് ശ്രീപത്മനാഭ ക്ഷേത്രത്തിെൻറ കിഴക്കേനടയിൽ കലാപ്രകടനം സംഘടിപ്പിക്കും. മേയർ വി.കെ. പ്രശാന്ത് ഉദ്ഘാടനം ചെയ്യും. എൺപതോളം ക്ഷേത്രവാദ്യ കലാകാരന്മാർ അണിനിരക്കും. ദുരിതാശ്വാസനിധി സമാഹരണത്തിന് നഗരസഭ ഏർപ്പെടുത്തിയിട്ടുള്ള പ്രത്യേക കൗണ്ടറുകൾ ഞായറാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ പ്രവർത്തിക്കുമെന്ന് മേയർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.