കൊല്ലം: തമിഴ്നാട് സ്വദേശി മുരുകൻ ഇത്തിക്കരയിൽ വാഹനാപകടത്തിൽപെട്ട് ചികിത്സ കിട്ടാതെമരിച്ച സംഭവത്തിലെ പ്രധാന സാക്ഷികൾ മനുഷ്യാവകാശ കമീഷൻ അംഗം കെ. മോഹൻകുമാറിന് മുമ്പാകെ ഹാജരായി. കമീഷൻ നോട്ടീസ് അയച്ചതിനെ തുടർന്ന് സാക്ഷികളായ റോണോ റൊബേറിയോ, രാഹുൽ എന്നിവരാണ് വെള്ളിയാഴ്ച ആശ്രാമം െഗസ്റ്റ് ഹൗസിൽ നടന്ന സിറ്റിങ്ങിൽ ഹാജരായത്. ഇവരോട് സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ഒരാഴ്ചക്കകം എഴുതി നൽകാൻ നിർദേശിച്ചു. ഇവർ വിവരങ്ങൾ എഴുതി നൽകുന്ന മുറക്ക് തുടർനടപടികളിലേക്ക് കടക്കുമെന്ന് കമീഷൻ അംഗം കെ. മോഹൻകുമാർ പറഞ്ഞു. അതേസമയം, മുരുകൻ മരിച്ച് ഒരു വർഷം കഴിഞ്ഞിട്ടും കേസുമായി ബന്ധപ്പെട്ട് ആർെക്കതിരെയും നടപടി സ്വീകരിച്ചിട്ടില്ല. െകാല്ലത്തെ നാല് സ്വകാര്യ ആശുപത്രികളും തിരുവനന്തപുരം മെഡിക്കൽ കോളജുമടക്കം അഞ്ച് ആശുപത്രികളാണ് വെൻറിലേറ്റർ ഒഴിവിെല്ലന്ന് പറഞ്ഞ് മുരുകന് ചികിത്സ നിഷേധിച്ചത്. ആരോഗ്യ വകുപ്പും വിദഗ്ധ സംഘവും ഡയറക്ടർ ഒാഫ് ഹെൽത്ത് സർവിസും (ഡി.എച്ച്.എസ്) അന്വേഷണം നടത്തിയെങ്കിലും എല്ലാം പ്രഹസനമായി. കേസിൽ തുടക്കത്തിൽ കാട്ടിയ ആവേശം സർക്കാറിന് ഇപ്പോഴില്ല. മുരുകനെ ഇടിച്ച വാഹനത്തിെൻറ യഥാർഥ ഡ്രൈവറെപ്പോലും അന്വേഷണ സംഘത്തിന് കണ്ടെത്താനായില്ല എന്നതും വിമർശനത്തിനിടയാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.