ഇലകരിച്ചിൽ ബാധിച്ച വിരിപ്പുകൃഷിക്ക് അടിയന്തര സഹായം

തിരുവനന്തപുരം: പ്രളയാനന്തരം പാലക്കാട് ജില്ലയിലും പരിസരത്തും ഒന്നാംവിള നെൽകൃഷിയിൽ (വിരിപ്പുകൃഷി) വ്യാപകമായി ബാക്ടീരിയൽ ഇലകരിച്ചിൽ ഉണ്ടായവർക്ക് അടിയന്തര സഹായം. സംയുക്ത നിരീക്ഷണ സംഘം സ്ഥലം സന്ദർശിക്കുകയും പ്രതിവിധികൾ നിർദേശിക്കുകയും ചെയ്തു. ഇതിനെ പ്രതിരോധിക്കാൻ ഏക്കറിന് 30 ഗ്രാം സ്െട്രപ്റ്റോസൈക്ലിനും രണ്ട് കിലോ ബ്ലീച്ചിങ് പൗഡറും ഉപയോഗിക്കാം. രോഗം ശ്രദ്ധയിൽപെട്ട 3762 ഹെക്ടറിലേക്കാണ് ശിപാർശ. ഹെക്ടറിന് 1775 രൂപ നിരക്കിൽ മരുന്ന് തളിക്കുന്നതിന് ചെലവ് കണക്കാക്കുന്നു. ഇത് കൃഷിവകുപ്പ് സ്കീമിൽ ഉൾപ്പെടുത്തി കർഷകർക്ക് നൽകും. പാലക്കാട് ജില്ലയിൽ മാത്രം 10 ബ്ലോക്കുകളിലായി 10,000 ഹെക്ടർ സ്ഥലത്താണ് രോഗം പിടിപെട്ടത്. 6493 ഹെക്ടർ നെൽകൃഷി പൂർണമായി നശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.