തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന ഭാരവാഹികളിൽ കാര്യമായ മാറ്റമുണ്ടാകില്ലെന്ന് സൂചന. ലോക്സഭ െതരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ വിഭാഗീയത രൂക്ഷമാക്കേണ്ടതില്ലെന്നാണ് ദേശീയ നേതൃത്വത്തിെൻറ നിലപാട്. ഇതുസംബന്ധിച്ച നിർദേശം ദേശീയ നേതൃത്വം സംസ്ഥാന പ്രസിഡൻറ് അഡ്വ. പി.എസ്. ശ്രീധരൻപിള്ളക്ക് നൽകിയതായാണ് വിവരം. ദിവസങ്ങൾക്കകം പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കുമെന്ന് ശ്രീധരൻപിള്ള 'മാധ്യമ'ത്തോട് പറഞ്ഞു. ഞായറാഴ്ച ദേശീയ നിർവാഹകസമിതി യോഗശേഷം ദിവസങ്ങൾക്കകം പ്രഖ്യാപനമുണ്ടാകും. ഗ്രൂപ് പോര് മൂർച്ഛിക്കുന്നത് ഒഴിവാക്കണമെന്നാണ് ആർ.എസ്.എസ് താൽപര്യവും. കുമ്മനം രാജശേഖരൻ മിസോറം ഗവർണറായി നിയമിതനായതിനെ തുടർന്നാണ് പാർട്ടി ഭരണഘടന പ്രകാരം ഭാരവാഹികളും ഇല്ലാതായത്. പാർട്ടിയിലെ ഇരുവിഭാഗവും അവകാശവാദങ്ങളുമായി നിലകൊണ്ടതാണ് ഭാരവാഹികളെ തീരുമാനിക്കുന്നതിൽ കീറാമുട്ടിയായത്. ശ്രീധരൻപിള്ള പ്രസിഡൻറായെങ്കിലും സംസ്ഥാനഘടകത്തിലെ ഒരു വിഭാഗം 'നിസ്സഹകരണം'തുടരുന്നുവെന്നാണ് പറയുന്നത്. പ്രളയ രക്ഷാപ്രവർത്തനത്തിൽ ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകർ സജീവമായിരുന്നിട്ടും ഗുണം പാർട്ടിക്ക് അനുകൂലമാക്കുന്നതിൽ നേതൃത്വം പരാജയപ്പെടുെന്നന്ന അഭിപ്രായമാണ് ഒരു വിഭാഗത്തിന്. ബിജു ചന്ദ്രശേഖർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.