പന്ന്യന്​ തച്ചങ്കരിയുടെ തുറന്ന കത്ത്​: ആരോപണങ്ങൾക്ക്​ തെളിവ്​ വേണം, ​അല്ലെങ്കിൽ നിയമനടപടി

തിരുവനന്തപുരം: താൻ കമീഷൻ വാങ്ങുന്നുണ്ടെന്ന ആരോപണത്തിന് െതളിവ് ചോദിച്ചും ഹാജരാക്കാത്തപക്ഷം നിയമനടപടിക്ക് നിർബന്ധിതമാകുമെന്ന മുന്നറിയിപ്പ് നൽകിയും സി.പി.െഎ നേതാവ് പന്ന്യൻ രവീന്ദ്രന് കെ.എസ്.ആർ.ടി.സി സി.എം.ഡി ടോമിൻ െജ.തച്ചങ്കരിയുടെ തുറന്ന കത്ത്്്. പിരിച്ചുവിട്ട താൽക്കാലിക ജീവനക്കാരെ തിരിച്ചെടുക്കണമെന്നാവശ്യെപ്പട്ട് സംയുക്ത ട്രേഡ് യൂനിയൻ സമിതി ആരംഭിച്ച സമരം ഉദ്ഘാടനം ചെയ്്ത് പന്ന്യൻ ഉന്നയിച്ച ആരോപണം അക്കമിട്ട് നിരത്തിയാണ് തച്ചങ്കരി മറുപടിക്കത്തെഴുതിയിരിക്കുന്നത്. ആരോപണങ്ങൾക്ക് തെളിവുണ്ടെങ്കിൽ 45000 ജീവനക്കാരുള്ള സ്ഥാപനത്തെ നയിക്കാൻ താൻ യോഗ്യനല്ല. അല്ലാത്തപക്ഷം ആരോപണം പരസ്യമായി പിൻവലിക്കണം. ഇടതുസർക്കാർ നൽകിയ നിർദേശം മാത്രമാണ് താൻ നടപ്പാക്കുന്നതെന്നും കത്തിൽ പറയുന്നു. ''സർക്കാർ നയമല്ല സി.എം.ഡി നടപ്പാക്കുന്നെതങ്കിൽ അത് ഉന്നയിക്കേണ്ടത് പാർട്ടി കൂടി ഉൾപ്പെട്ട സർക്കാർ സംവിധാനത്തിലാണ്. വ്യക്തിപരമായി ആരോപണമുന്നയിക്കുേമ്പാൾ അതേ നാണയത്തിൽ തിരിച്ചുപറയാനുള്ള സർക്കാർ ഉദ്യോഗസ്ഥ​െൻറ പരിമിതി മനസ്സിലാക്കിയാണ് ലെവലേശം തെളിവില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ചത്''; കത്തിൽ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെയും ഗതാഗതമന്ത്രിയുടെയും പ്രൈവറ്റ് സെക്രട്ടറിമാർക്ക് കത്തി​െൻറ പകർപ്പ് അയച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.