തിരുവനന്തപുരം: അടച്ചുറപ്പില്ലാത്ത വീട്ടിൽ താമസിക്കുന്ന പെൺകുട്ടികളുടെ മാതാവിന് പട്ടയം നൽകിയപ്പോൾ സംഭവിച്ച തെറ്റ് അടിയന്തരമായി തിരുത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ഉത്തരവിട്ടു. മണക്കാട് സ്വദേശിനി ബി. ശ്യാമളയുടെ പരാതിയിലാണ് നടപടി. പട്ടികജാതിക്കാരിയായ പരാതിക്കാരിക്ക് 2015ൽ ലാൻഡ് ൈട്രബ്യൂണൽ മൂന്ന് സെൻറ് ഭൂമിക്ക് പട്ടയം അനുവദിച്ചു. എന്നാൽ, നമ്പർ തെറ്റായി രേഖപ്പെടുത്തിയതു കാരണം ഭൂമി പോക്കുവരവ് ചെയ്യാനോ കരം ഒടുക്കാനോ കഴിഞ്ഞിട്ടില്ല. ഭർത്താവ് ഉപേക്ഷിച്ച പരാതിക്കാരിയും മക്കളും ഓലകൊണ്ട് മറച്ച അടച്ചുറപ്പില്ലാത്ത വീട്ടിലാണ് താമസം. ഇന്ദിര ആവാസ് യോജന പ്രകാരം വീട് വെക്കാൻ വായ്പ അനുവദിച്ചെങ്കിലും ഭൂമിക്ക് കരം ഒടുക്കാൻ കഴിയാത്തതിനാൽ വായ്പത്തുക ലഭിച്ചില്ല. കമീഷൻ തിരുവനന്തപുരം കലക്ടറിൽനിന്ന് റിപ്പോർട്ട് വാങ്ങിയിരുന്നു. മണക്കാട് വില്ലേജിലെ സർവേ നമ്പർ 940 ആണ് പരാതിക്കാരിക്ക് അനുവദിച്ചത്. എന്നാൽ, യഥാർഥ സർവേ നമ്പർ 935 ആണെന്നാണ് പരാതിക്കാരിയുടെ വാദം. പിശക് തിരുത്തണമെങ്കിൽ 1970ലെ കേരള ഭൂപരിഷ്കരണ നിയമപ്രകാരമേ സാധിക്കൂ എന്ന് കലക്ടർ കമീഷനെ അറിയിച്ചു. പരാതിക്കാരിയുടെ പുതിയ അപേക്ഷ തിരുവനന്തപുരം ലാൻഡ് ൈട്രബ്യൂണലിെൻറ പരിഗണനയിലാണെന്നും കലക്ടർ അറിയിച്ചു. പരാതിക്കാരിയുടെ ൈദന്യാവസ്ഥയും പെൺകുട്ടികളുടെ സുരക്ഷയും കണക്കിലെടുത്ത് സാധ്യമായ നടപടികൾ ഉടൻ സ്വീകരിക്കണമെന്ന് കലക്ടറോട് ജസ്റ്റിസ് ആൻറണി ഡൊമിനിക് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.