നോർക്ക റൂട്ട്സിെൻറ നടപടി പ്രയോജനകരം -മന്ത്രി

തിരുവനന്തപുരം: വിദേശത്തെ തൊഴിൽ അവസരങ്ങൾ മനസ്സിലാക്കി ആവശ്യമായ പരിശീലനം നൽകി ഉദ്യോഗാർഥികളെ ലഭ്യമാക്കുന്ന നോർക്ക റൂട്ട്സി​െൻറ നടപടി സാധാരണക്കാർക്ക് ഏറെ പ്രയോജനപ്രദമാണെന്ന് മന്ത്രി ഇ.പി. ജയരാജൻ. നോർക്ക റൂട്ട്സ് മുഖേന കുവൈത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഗാർഹിക തൊഴിലാളികളുടെ ആദ്യബാച്ചി​െൻറ പരിശീലനത്തിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തി​െൻറ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ 16 പേരാണ് പരിശീലനം പൂർത്തിയാക്കിയത്. നോർക്ക റൂട്ട്സ് റെസിഡൻറ് വൈസ് ചെയർമാൻ കെ. വരദരാജൻ അധ്യക്ഷത വഹിച്ചു. പ്രവാസി വെൽഫെയർ ബോർഡ് ചെയർമാൻ പി.ടി. കുഞ്ഞുമുഹമ്മദ്, കെ. ഹരികൃഷ്ണൻ നമ്പൂതിരി, അജിത്ത് കോളശ്ശേരി എന്നിവർ സംസാരിച്ചു. കുവൈത്തിൽ ഗാർഹികജോലികൾക്കായി കേരളത്തിൽനിന്ന് 30നും 45നും ഇടയിൽ പ്രായമുള്ള വനിതകളെ തെരഞ്ഞെടുക്കുന്ന പദ്ധതിപ്രകാരമാണ് ആദ്യബാച്ചി​െൻറ പരിശീലനം പൂർത്തിയാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.