തിരുവനന്തപുരം: ഇന്ധന വിലവർധനക്കെതിരെ തിങ്കളാഴ്ച നടക്കുന്ന ഭാരത് ബന്ദ് കേരളത്തിൽ ഹർത്താലായി ആചരിക്കാൻ ഇരുമുന്നണികളും തീരുമാനിച്ചെങ്കിലും ബന്ദ് ഒഴിവാക്കണമെന്ന അഭിപ്രായവുമായി ചെറിയാൻ ഫിലിപ്. തെൻറ ഫേസ്ബുക്ക് പോസ്റ്റിലാണ് നവകേരളം കർമപദ്ധതി കോഒാഡിനേറ്ററായ അദ്ദേഹം ബന്ദ് ഒഴിവാക്കണമെന്ന അഭ്യർഥന നടത്തിയിട്ടുള്ളത്. ഇന്ധനവിലവർധനക്കെതിരെ ശക്തമായ ജനകീയപ്രതിഷേധം ആവശ്യമാണെങ്കിലും പ്രളയക്കെടുതിയിൽ തകർന്ന കേരളത്തെ സമ്പൂർണ ജനജീവിതസ്തംഭനം ഉണ്ടാക്കുന്ന ബന്ദിൽനിന്ന് ഒഴിവാക്കേണ്ടതാണെന്ന് അദ്ദേഹം പോസ്റ്റിൽ വ്യക്തമാക്കുന്നു. 'ഇന്ധന വിലനിർണയാവകാശം പെട്രോളിയം കമ്പനികളെ ഏൽപ്പിച്ചവരാണ് ഭാരതബന്ദ് നടത്തുന്നത്' എന്ന മറ്റൊരു പോസ്റ്റും ഫേസ്ബുക്കിൽ ചെറിയാൻ ഫിലിപ് ഇട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.