പ്രളയനഷ്​ടം: 245 കോടിയുടെ ക്ലെയിം, അപകടമരണത്തിന്​ അപേക്ഷയില്ല

കൊച്ചി മെട്രോക്ക് നഷ്ടം 200 കോടി തിരുവനന്തപുരം: പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് 7380 ക്ലെയിമുകളിലായി 245 കോടി രൂപയുടെ നഷ്ടം സംഭവിച്ചതുസംബന്ധിച്ച അപേക്ഷ ലഭിച്ചെന്ന് ദി ന്യൂ ഇന്ത്യ അഷുറൻസ് കമ്പനി ലിമിറ്റഡ് അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 491 ക്ലെയിമുകൾക്ക് 35 ലക്ഷത്തോളം രൂപ നൽകി. എന്നാൽ, അപകടമരണം സംബന്ധിച്ച ക്ലെയിം ലഭിച്ചിട്ടില്ല. കൊച്ചിൻ മെട്രോക്ക് 200 കോടി രൂപയുടെ നഷ്ടം സംഭവിച്ചെന്ന ക്ലെയിം ലഭിച്ചു. ഇേൻറണൽ സർവേയറുടെ വിലയിരുത്തൽ പ്രകാരം മെട്രോക്ക് 120കോടിയുടെ നാശനഷ്ടമുണ്ടായെന്നാണ് കണക്ക്. 75- 100 കോടി രൂപയുടെ നഷ്ടം സംഭവിച്ചെന്നാണ് കമ്പനിയുടെ പ്രാഥമിക വിലയിരുത്തൽ. വിശദ പരിശോധനക്കുശേഷമാകും നഷ്ടപരിഹാരത്തുക അനുവദിക്കുക. കൊച്ചിൻ വിമാനത്താവളം തങ്ങളുടെ പരിധിയിലാണെങ്കിലും അവർ ക്ലെയിം സമർപ്പിച്ചിട്ടില്ല. പ്രളയം തീവ്രമായി അനുഭവപ്പെട്ട നാല് ജില്ലകളിലെ 90 ശതമാനം ഇൻഷുറൻസും തങ്ങളുടെ പരിധിയിലാണെന്ന് കമ്പനി അവകാശപ്പെട്ടു. ക്ലെയിം ഉടൻ തീർപ്പാക്കാൻ ജില്ലകളിൽ നോഡൽ ഒാഫിസ് തുറന്നു. ക്ലെയിം ഫോറം ലഘൂകരിച്ചു. അപേക്ഷ നൽകാൻ വ്യക്തികൾക്ക് 30 വരെയും മറ്റുള്ളവർക്ക് 15 വരെയും സമയം അനുവദിച്ചു. വ്യക്തിഗത ക്ലെയിം എളുപ്പം തീർപ്പാക്കാൻ പോസ്റ്റ്മോർട്ടം, പൊലീസ് റിപ്പോർട്ട് തുടങ്ങിയ നിബന്ധന ഒഴിവാക്കിയിട്ടുണ്ട്. നിസ്സാര കേടുപാട് മാത്രം വന്ന ഇരുചക്രവാഹനങ്ങൾക്ക് 3500 രൂപവരെ നൽകി ഉടൻ തീർപ്പാക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ദി ന്യൂ ഇന്ത്യ അഷുറൻസ് മൂന്ന് കോടി രൂപ സംഭാവന നൽകിയെന്ന് കമ്പനി ജോയൻറ് സി.എം.ഡിമാരായ എച്ച്.ജി. റോക്കഡെ, സി. നരമ്പുനാഥൻ, ഡെപ്യൂട്ടി ജനറൽ മാനേജർ ജോൺ ഫിലിപ്, കമ്പനി സെക്രട്ടറി ജയശ്രീ നായർ, ഡിവിഷനൽ മാനേജർ ഡോ. കൃഷ്ണപ്രസാദ് എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.