തിരുവനന്തപുരം: ദീർഘകാല വിളകളിൽ തടതുരപ്പൻ പുഴുവിെൻറ ആക്രമണത്തെ പ്രതിരോധിക്കുന്നതിന് ജൈവ കീടനാശിനി ഉപയോഗിക്കണമെന്ന് സ്ഥലസന്ദർശനശേഷം വിദഗ്ധസംഘം നിർദേശംനൽകി. കൃഷിയിടങ്ങളിൽ ശുചിത്വം പാലിക്കുകയും കളകൾ, മരങ്ങളിലെ കരിഞ്ഞുണങ്ങിയ ശിഖരങ്ങൾ എന്നിവ നശിപ്പിക്കുകയുംചെയ്യണം. മരങ്ങളുടെ തടിയിലും ശിഖരങ്ങളിലും കോൾ ടാർ അല്ലെങ്കിൽ വേപ്പെണ്ണ കലർത്തിയ ചെളി/റബർകോട്ട് എന്നിവ പുരട്ടിയാൽ ആക്രമണം തടയാം. കനത്തമഴക്ക് ശേഷമാണ് കോഴിക്കോട്, വയനാട് ഭാഗങ്ങളിൽ ദീർഘകാല വിളകളായ ജാതി, കൊക്കോ, ഗ്രാമ്പൂ എന്നിവയിൽ തടതുരപ്പൻ പുഴുവിെൻറ ആക്രമണം രൂക്ഷമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.