കൊല്ലം: എലിപ്പനിയുടെ വ്യാപനം ജില്ലയിൽ കുറഞ്ഞെങ്കിലും ഡെങ്കിപ്പനി ലക്ഷണവുമായി നിരവധിപേർ ചികിത്സക്കെത്തുന്നത് ആശങ്കയുണ്ടാക്കുന്നു. പ്രതിരോധ പ്രവർത്തനം ഉൗർജിതമാക്കിയെന്ന് ആരോഗ്യവകുപ്പ് പറയുമ്പോഴും വെള്ളിയാഴ്ച 13 പേരെയാണ് ഡെങ്കി ലക്ഷണങ്ങളെ തുടർന്ന് നിരീക്ഷണത്തിലാക്കിയത്. സംസ്ഥാനത്ത് ഡെങ്കി സംശയിക്കുന്ന 52 രോഗികളിൽ കൂടുതലും ജില്ലയിലാണെന്നാണ് ആരോഗ്യവകുപ്പിെൻറ കണക്കുകൾ വ്യക്തമാക്കുന്നത്. വ്യാഴാഴ്ച ഡെങ്കി സംശയത്തെ തുടർന്ന് ചികിത്സയിലായിരുന്ന കെ.എസ്.പുരം സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു. തെന്മല ഒറ്റക്കല്ലിലെ 42കാരന് എലിപ്പനി സ്ഥിരീകരിച്ചു. നാലുപേർ രോഗലക്ഷണങ്ങളെ തുടർന്ന് ചികിത്സയിലാണ്. ഒരാഴ്ചക്കുള്ളിൽ 12 പേർക്കാണ് ജില്ലയിൽ എലിപ്പനി സ്ഥിരീകരിച്ചത്. ഡെങ്കിപ്പനി സ്ഥിരീകരിക്കുകയും സംശയിക്കപ്പെടുകയും ചെയ്യുന്ന മേഖലകളില്‍ ഫോഗിങ്ങും ശുചീകരണവും നടത്തുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ജില്ല മെഡിക്കല്‍ ഓഫിസും വെക്ടര്‍ കണ്‍ട്രോള്‍ യൂനിറ്റും ചേർന്നാണ് പ്രതിരോധ പ്രവർത്തനം തുടങ്ങുകയെന്ന് മെഡിക്കല്‍ ഓഫിസര്‍ ഡോ. വി.വി. ഷേര്‍ളി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.