കാട്ടാക്കട: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വീട്ടമ്മയുടെ മൂന്നരപ്പവൻ സ്വർണ മാല പൊട്ടിച്ചുകടന്ന യുവാവിനെ പൊലീസ് പിടികൂടി. പൂന്തുറ മുട്ടത്തറ പള്ളിവിളാകത്ത് പുരയിടത്തിൽ രാജു എന്ന ആരോഗ്യം (19) ആണ് പിടിയിലായത്. ആഗസ്റ്റ് 16ന് വൈകീട്ട് ജോലി കഴിഞ്ഞുമടങ്ങുകയായിരുന്ന പൊറ്റവിള സ്വദേശി സ്നേഹ ജലജ (55) പിന്തുടർന്ന് ആളൊഴിഞ്ഞ ഇടറോഡിൽ മാല പൊട്ടിച്ചെടുത്ത് കടക്കുകയായിരുന്നു. തുടർന്ന് മലയിൻകീഴ് പൊലീസിൽ പരാതി നൽകി. തുടർന്ന് പ്രദേശത്ത് അപരിചിതരായ വന്നുപോകുന്നവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതിയുടെ ബന്ധു അടുത്തിടെ പ്രദേശത്ത് വീട് വാടകക്കെടുത്ത് താമസമാക്കിയിരുന്നു. തിരുവനന്തപുരം പൂന്തുറയില്‍നിന്ന് അറസ്റ്റ് ചെയ്ത പ്രതിയെ നെടുമങ്ങാട് ഡിവൈ.എസ്.പി അനിൽകുമാറിെൻറ നിർദേശാനുസരണം മലയിൻകീഴ് പൊലീസ് ഇൻസ്പെക്ടർ സുരേഷ്‌കുമാർ, എസ്.െഎ രാജേന്ദ്രൻ, എ.എസ്.െഎമാരായ ജയകുമാർ, സുരേഷ്‌കുമാർ, സി.പി.ഒ വിപിൻ എന്നിവർ പ്രതിയെ പൊറ്റവിള പ്രദേശെത്തത്തിച്ച് തെളിവെടുപ്പ് നടത്തി. ഇയാളെ കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.