വർക്കല: . ചെറുന്നിയൂർ പഞ്ചായത്തിലെ കവലയൂർ റോഡിൽ വെള്ളിയാഴ്ചക്കാവ് തോടിന് കുറുകെയുള്ള പാലം വീതിക്കുറവിനാൽ ഗതാഗതം ദുഷ്കരമാക്കിയിരുന്നു. പാലം വീതികൂട്ടി പുനർനിർമിക്കണമെന്ന നാട്ടുകാരുടെ നിരന്തര ആവശ്യത്തെ തുടർന്നാണ് നടപടി. കേരള ഇൻഫ്രാസ്ട്രെക്ചർ െഡവലപ്മെൻറ് ഫണ്ട് ഉപയോഗിച്ചാണ് പുനർനിർമിക്കാൻ സർക്കാർ അനുമതിയായത്. 15 മീറ്റർ നീളവും അഞ്ച് മീറ്ററിൽ താഴെ മാത്രം വീതിയുമുള്ളതാണ് നിലവിലുള്ളപാലം. അന്താരാഷ്ട്ര നിലവാരത്തിൽ പുനർനിർമിച്ച വീതിയേറിയ റോഡിൽ കുപ്പിക്കഴുത്ത് പോലെ നിലകൊള്ളുന്ന പാലം ഗതാഗതം ദുഷ്കരമാക്കുന്നുണ്ട്. ഇവിടെ അപകടങ്ങളും പതിവായിരുന്നു. നിലവിലെ പാലത്തിലൂടെ ഒരുസമയം ഒരുദിശയിലൂടെ മാത്രമേ വാഹനങ്ങൾക്ക് സഞ്ചരിക്കാനാകൂ. ഇതോടെ സദാസമയവും ഗതാഗതക്കുരുക്കാണ്. വർക്കലയിൽനിന്ന് ആറ്റിങ്ങലിലേക്ക് പോകാനുള്ള എളുപ്പവഴിയും ഇതാണ്. അതുകൊണ്ടുതന്നെ ചെറുതും വലുതുമായ വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന റോഡാണിത്. മാത്രവുമല്ല, വെള്ളിയാഴ്ചക്കാവ് ഭാഗത്തുനിന്ന് പാലത്തിലേക്കെത്തുന്ന അപ്രോച് റോഡിെൻറ അഗ്രഭാഗത്തെ ടാറിങ് ഇളകി കുഴികൾ രൂപപ്പെട്ടതും പാലത്തിലെ അപകട സാധ്യത ഇരട്ടിയാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നാട്ടുകാരുടെ ഏറെക്കാലമായുള്ള ആവശ്യം പൂവണിയുന്നത്. പാലം വീതികൂട്ടി പുനർനിർമിക്കുന്നത് മേഖലയിലെ റോഡ് ഗതാഗതം സുഗമമാക്കിത്തീർക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.