തിരുവനന്തപുരം: പട്ടാപ്പകൽ . ആനയറ സ്വദേശി ശ്രീജിത്തിനെയാണ് (20) കേൻറാൺമെൻറ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്ന് മൂന്ന് മൊബൈൽഫോണും 1500 രൂപയും പൊലീസ് പിടിച്ചെടുത്തു. വെള്ളിയാഴ്ച രാവിലെ പുളിമൂട് ഭാഗത്തെ ഓട്ടോസ്റ്റാൻഡിലായിരുന്നു സംഭവം. മുട്ടത്തറ സ്വദേശി സുരേന്ദ്രെൻറ ഓട്ടോയുടെ ഡാഷ് ബോർഡ് കുത്തിത്തുറന്ന് പണം എടുത്ത ശ്രീജിത്തിനെ മറ്റ് ഓട്ടോക്കാരും വഴിയാത്രക്കാരും ചേർന്ന് കൈയോടെ പിടികൂടുകയായിരുന്നു. സംഭവം നടക്കുമ്പോൾ സുരേന്ദ്രൻ ഓട്ടോക്ക് സമീപത്തുണ്ടായിരുന്നില്ല. ഈ തക്കത്തിനാണ് ശ്രീജിത്ത് ഡാഷ്ബോർട്ട് കുത്തിത്തുറന്ന്. തുടർന്ന് പൊലീെസത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. ചോദ്യംചെയ്യലിൽ വഞ്ചിയൂർ ഭാഗത്ത് പാർക്ക് ചെയ്തിരുന്ന ഓട്ടോയുടെ ഡാഷ്ബോർഡുകൾ കുത്തിത്തുറന്നാണ് മൊബൈൽഫോണും പണവും കവർന്നതെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചു. മുമ്പും മോഷണക്കുറ്റത്തിന് വഞ്ചിയൂർ പൊലീസ് ശ്രീജിത്തിനെ പിടികൂടിയിരുന്നതായി കേൻറാൺമെൻറ് പൊലീസ് പറയുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.