(ചിത്രം) കൊല്ലം: 'പ്രാവുകളെ വാങ്ങാനെത്തിയവര്‍ എന്തിനെെൻറ മോനേ കൂട്ടിക്കൊണ്ടുപോയി. രാത്രി കാണാഞ്ഞിട്ട് പലതവണ അവനെ വിളിച്ചെങ്കിലും കിട്ടിയില്ല. കൊന്നോ അവന്മാരെെൻറ മോനേ. രക്ഷപ്പെടരുത്. ഒരിക്കലും അവന്മാര്‍ രക്ഷപ്പെടരുത്'. കൊറ്റങ്കര അയ്യര്‍മുക്കിന് സമീപം പ്രോമിസ് ലാൻറില്‍ ട്രീസയുടെ വാക്കുകളാണിവ. മകന്‍ രൻജുവെന്ന രൻജിത്തിെൻറ കൊലപാതകികളെ എല്ലാം പിടികൂടണമെന്ന് ആവര്‍ത്തിച്ച് പറയുമ്പോഴും വാക്കുകള്‍ കിട്ടാതെ വിങ്ങുകയാണ് ട്രീസ. ആഗസ്റ്റ് 15നാണ് രണ്ടുപേര്‍ പ്രാവുകളെ വാങ്ങാെനത്തിയത്. രൻജു അവരെ ടെറസിെൻറ മുകളിലേക്ക് കൂട്ടിക്കൊണ്ടുപോയി പ്രാവുകളെ കാണിക്കുകയും വില പറഞ്ഞ് ഉറപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് അവര്‍ പുറത്തേക്ക് രൻജുവിനെ വിളിച്ചുകൊണ്ടുപോയി. പിന്നീട് രാത്രി വൈകിയും വന്നില്ല. ഫോണില്‍ വിളിച്ചപ്പോള്‍ കിട്ടിയതുമില്ലെന്ന് ട്രീസ പറയുന്നു. കാണാതായതിനെതുടര്‍ന്ന് കിളികൊല്ലൂര്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല. രൻജുവിെൻറ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷിച്ചത്. ഇതിനെതുടര്‍ന്ന് രണ്ടുപേരെ പിടികൂടിയതോടെയാണ് കൊലപാതകമെന്ന് തെളിയാന്‍ കാരണം. രൻജിത് പ്രണയിച്ചാണ് വിവാഹം കഴിച്ചത്. പ്രണയിച്ച പെൺകുട്ടിയെ വീട്ടിേലക്ക് വിളിച്ചുകൊണ്ട് വരികയായിരുന്നു. എട്ട് വര്‍ഷമായി ഇവരുടെ വിവാഹം കഴിഞ്ഞിട്ട്. ഇതിെൻറ വിരോധമാണ് തട്ടിക്കൊണ്ടുപോകലിലും കൊലപാതകത്തിലും കലാശിച്ചതെന്ന് കിളികൊല്ലൂര്‍ പൊലീസ് പറയുന്നു. മൊബൈല്‍ ഫോണുകള്‍ സ്ഥിരമായി സ്വിച്ച് ഓഫായിരുന്നതാണ് പ്രതികളുടെ മേല്‍ സംശയം വരാന്‍ കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.