ബൈക്കിടിച്ച്​ മരിച്ചു

Thankappan Nair Accident Death നേമം: റോഡുമുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് കാൽനടയാത്രികൻ മരിച്ചു. പാപ്പനംകോട് എസ്‌റ്റേറ്റ് കോലിയക്കോട് പുത്തളത്ത് വീട്ടിൽ തങ്കപ്പൻ നായരാണ് (50) മരിച്ചത്. ബുധനാഴ്ച രാത്രി പാപ്പനംകോട് തുലവിള കല്യാണമണ്ഡപത്തിനു മുന്നിലെ മീഡിയനു സമീപമായിരുന്നു അപകടം. മൂന്നുപേരുമായി നേമം ഭാഗത്തേക്ക് അമിത വേഗത്തിൽ വന്ന ബൈക്കാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചുവീണ തങ്കപ്പൻനായർക്ക് തലക്ക് ഗുരുതര പരിക്കേറ്റു. ബൈക്കിലുണ്ടായിരുന്നവർക്കും റോഡിൽ തെറിച്ചുവീണ് പരിക്കേറ്റു. മാമ്പഴക്കര സ്വദേശി വിനീത് (22), ഒറ്റശേഖരമംഗലം സ്വദേശി ജിഷ്ണു (19) എന്നിവർക്കാണ് പരിക്ക്. ഇവരെ പൊലീസ് വാഹനത്തിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹെഡ്ലോഡ് യൂനിയൻ തൊഴിലാളിയാണ് മരിച്ച തങ്കപ്പൻനായർ. ഭാര്യ: അനിത. മക്കൾ: അരുൺ, അഞ്ജു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.