മന്ത്രിമാരുടെ വിശദീകരണത്തിൽ പൊരുത്തക്കേട്​

തിരുവനന്തപുരം: അണക്കെട്ടുകൾ തുറന്നതല്ല പ്രളയത്തിന് കാരണമെന്ന് സ്ഥാപിക്കാൻ വൈദ്യുതി, ജലവിഭവ മന്ത്രിമാർ നൽകിയ വിശദീകരണത്തിൽ പൊരുത്തക്കേട്. വൈദ്യുതിബോർഡി​െൻറ ലോഡ് ഡെസ്പാച്ച് സ​െൻററിലെ വിവരങ്ങളുമായി ചില അണക്കെട്ടുകളുെട കാര്യത്തിലെങ്കിലും പൊരുത്തേക്കടുണ്ട്. ആദ്യം തുറന്ന അണക്കെട്ട് പിന്നീട് അടച്ച് വീണ്ടും തുറന്നത് സംബന്ധിച്ചും വിശദീകരണമില്ല. ഇടമലയാർ അണക്കെട്ടുകൾ തുറേക്കണ്ടിവന്നതിനാൽ ഇടുക്കി അണക്കെട്ട് തുറക്കൽ വൈകിപ്പിച്ചുവെന്നാണ് മന്ത്രിമാർ പറഞ്ഞത്. ഇടമലയാർ പൂർണ ജലനിരപ്പും കഴിച്ച് പരമാവധി ജലനിരപ്പിൽ എത്തിയ ശേഷമാണ് തുറന്നത്. അന്നുതന്നെ ഇടുക്കിയും തുറന്നു. രണ്ടിടെത്തയും വെള്ളം എത്തിയത് ഭൂതത്താൻകെട്ട് ബാരേജിലൂടെ പെരിയാറിലേക്ക്. പെരിയാറി​െൻറ കൈവഴിയായ മുതിരപ്പുഴയാറിലെ മാട്ടുപ്പെട്ടി ആഗസ്റ്റ് 14ന് തുറന്നതായി മന്ത്രിമാർ അറിയിച്ചു. എന്നാൽ, ലോഡ് ഡെസ്പാച്ച് സ​െൻററി​െൻറ സൈറ്റിൽ ഇതുസംബന്ധിച്ച് വിവരമില്ല. കുണ്ടള അണക്കെട്ട് 17ന് തുറെന്നന്നാണ് പറയുന്നത്. എന്നാൽ, 74 ശതമാനമാണ് ജലനിരപ്പ്. 18 നാണ് നിറഞ്ഞത്. ചാലക്കുടിപ്പുഴയെ പ്രളയത്തിൽ മുക്കുന്നതിന് കാരണമായ പെരിങ്ങൽകുത്ത് അണക്കെട്ട് ജൂൺ 10ന് തുറെന്നന്നാണ് അറിയിച്ചത്. എന്നാൽ, പിന്നീട് അടച്ച കാര്യം മന്ത്രിമാർ പറഞ്ഞില്ല. ജൂലൈ ഒന്നിന് 93ശതമാനമാണ് ജലനിരപ്പ്. വീണ്ടും തുറന്നത് ആഗസ്റ്റ് 18നും. കുറ്റ്യാടി ജൂലൈ 15ന് തറുെന്നന്ന് പറയുെന്നങ്കിലും 10ന് നിറഞ്ഞിരുന്നു. 14 മുതൽ ഷട്ടർ തുറന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.