തിരുവനന്തപുരം: വേൾഡ് ഫെഡറേഷൻ ഒാഫ് ട്രേഡ് യൂനിയെൻറ (ഡബ്ല്യു.എഫ്.ടി.യു) നേതൃത്വത്തിലെ ട്രേഡ് യൂനിയൻ ഇൻറർനാഷനൽ-എനർജി (ടി.യു.െഎ-ഇ)യുടെ അന്തരാഷ്ട്ര സമ്മേളനം തിരുവനന്തപുരത്ത് നടക്കും. സെപ്റ്റംബർ 11, 12 തീയതികളിൽ നടക്കുന്ന സമ്മേളനത്തിൽ വിദേശ രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ ഉൾെപ്പടെ പെങ്കടുക്കും. ഉൗർജ മേഖലയുടെ കുത്തകവത്കരണമാണ് സമ്മേളനത്തിെൻറ മുഖ്യ അജണ്ടയെന്ന് സി.െഎ.ടി.യു സംസ്ഥാന സെക്രട്ടറി എളമരം കരീം എം.പി വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഉൗർജം, പെട്രോകെമിക്കൽ, കൽക്കരി, പെട്രോളിയം, ഫാർമസ്യൂട്ടിക്കൽ മേഖലയിലെ തൊഴിലാളികളുടെ അന്താരാഷ്ട്ര ട്രേഡ് യൂനിയൻ കോൺഗ്രസ് സെപ്റ്റംബർ 11ന് രാവിലെ 10ന് ഹോട്ടൽ അപ്പോളോ ഡിമോറയിൽ ആരംഭിക്കും. ഇ.ഇ.പി.എഫ്.െഎ പ്രസിഡൻറ് പ്രശാന്തനന്ദി ചൗധരി മുഖ്യപ്രഭാഷണം നടത്തും. പ്രതിനിധി സമ്മേളനത്തിൽ ഡബ്ല്യു.എഫ്.ടി.യു ജനറൽ സെക്രട്ടറി ജോർജ് മാവ്റിക്കോസ് സംസാരിക്കും. 12ന് വൈകീട്ട് നാലിന് ബി.ടി.ആർ ഭവനിൽ പൊതുസമ്മേളനം നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.