കടയ്ക്ക് നേരെ ഗുണ്ടാ ആക്രമണം; യുവാവ് പിടിയിൽ

കഴക്കൂട്ടം: ശ്രീകാര്യം കരിയത്ത് കടയ്ക്ക് നേരെ ഗുണ്ടാ ആക്രമണം. ജങ്ഷനിലുള്ള ശരത് പി. കരിയത്തി​െൻറ കടക്ക് നേരെയായിരുന്നു ആക്രമണം. സംഭവത്തിൽ ബിജു ദാസ്(36) നെ ശ്രീകാര്യം പൊലീസ് അറസ്റ്റ് െചയ്തു. ഇയാൾ കടയുടെ മുന്നിലത്തെ പൈപ്പ് മഴു ഉപയോഗിച്ച് വെട്ടിപ്പൊട്ടിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് വ്യാപാരി വ്യവസായി കരിയം യൂനിറ്റി​െൻറ നേതൃത്വത്തിൽ പൊലീസിന് പരാതി നൽകുകയായിരുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ബിജു ദാസ് ശ്രീകാര്യം പൊലീസി​െൻറ ഗുണ്ടാലിസ്റ്റിലുള്ള ആളാണ്. ഗൾഫിലായിരുന്ന ഇയാൾ നാട്ടിൽ വന്ന ദിവസം രാത്രിയായിരുന്നു ആക്രമണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.