കേരളത്തെ ഭാരത് ബന്ദിൽ നിന്ന് ഒഴിവാക്കണം

തിരുവനന്തപുരം: പെേട്രാളിയം ഉൽപന്നങ്ങളുടെ വില വർധനയിൽ പ്രതിഷേധിച്ച് കോൺഗ്രസ്-ഇടതുപക്ഷ പാർട്ടികൾ 10ന് രാജ്യവ്യാപകമായി പ്രഖ്യാപിച്ച ഭാരത്ബന്ദിലും ഹർത്താലിലും നിന്ന് സംസ്ഥാനത്തെ ഒഴിവാക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. സമരത്തോട് തങ്ങൾക്ക് അനുകൂല നിലപാടാണെങ്കിലും പ്രളയക്കെടുതിയിൽ ബുദ്ധിമുട്ടുന്ന ജനങ്ങെളയും വ്യാപാരി-വ്യവസായി സമൂഹെത്തയും കൂടുതൽ ബുദ്ധിമുട്ടിലാക്കാനേ കേരളത്തിൽ സമരം ഉപകരിക്കൂ എന്ന് സംസ്ഥാന ജന.സെക്രട്ടറി രാജു അപ്സര പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.