തുക വകമാറ്റൽ; കൗൺസിലർമാർ അറിയാതെയെന്ന്​ ആരോപണം

തിരുവനന്തപുരം: ഭവനനിർമാണ പദ്ധതികൾക്കുവേണ്ടി പദ്ധതികൾ ഉപേക്ഷിക്കുകയും ചില പദ്ധതികളുടെ തുക വകമാറ്റുകയും ചെയ്തത് ബന്ധപ്പെട്ട വർക്കിങ് ഗ്രൂപ്പി​െൻറയോ കൗൺസിലർമാരുടേയോ അറിവില്ലാതെയെന്ന് ആരോപണം. തിരുമല പൊതുമാർക്കറ്റിന് സ്ഥലം കണ്ടെത്താൻ 10 ലക്ഷം രൂപയാണ് പുതുതായി ഉൾക്കൊള്ളിച്ചിട്ടുള്ളത്. തുക വകകൊള്ളിക്കുന്നതു സംബന്ധിച്ച് വർക്കിങ് ഗ്രൂപ്പിൽ ചർച്ചയുണ്ടായില്ലെന്ന് ബി.ജെ.പി പാർലമ​െൻററി പാർട്ടി നേതാവ് വി.ജി. ഗിരികുമാർ ആരോപിച്ചു. വെള്ളയമ്പലത്തെ അയ്യങ്കാളി സ്ക്വയർ നവീകരണത്തിന് അഞ്ചുലക്ഷം രൂപ മാത്രം വകയിരുത്തിയതിനെ കോൺഗ്രസിലെ അനിതയും ചോദ്യം ചെയ്തു. ബജറ്റിൽ 20 ലക്ഷം ഉൾക്കൊള്ളിച്ച സ്ഥാനത്താണ് പദ്ധതിയിൽ ഭേദഗതി വരുത്തിയപ്പോൾ തുക കുറച്ചതെന്നാണ് ആരോപണം. ശുചീകരണത്തിന് തങ്ങളെ ക്ഷണിച്ചില്ലെന്ന് ബീമാപള്ളി റഷീദ് തിരുവനന്തപുരം: പ്രളയബാധിത പ്രദേശങ്ങളിൽ ശുചീകരണത്തിനു പോയ സംഘത്തിൽ തങ്ങളെ ക്ഷണിച്ചില്ലെന്ന് യു.ഡി.എഫ് അംഗം ബീമാപള്ളി റഷീദ് ആരോപിച്ചു. ബി.ജെ.പി അംഗങ്ങളെ ക്ഷണിച്ചത് എൽ.ഡി.എഫ്-ബി.ജെ.പി ബന്ധത്തിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു. ഭവന നിർമാണ പദ്ധതികൾപ്രകാരം നിർമിക്കുന്ന വീടുകളുടെ അറ്റകുറ്റപ്പണി കൂടി ഉറപ്പാക്കണമെന്ന് കേരള കോൺഗ്രസ് പ്രതിനിധി ആർ. സതീഷ് കുമാർ ആവശ്യപ്പെട്ടു. ബി.ജെ.പി അംഗം കരമന അജിത്തിനെ മർദിച്ച പൊലീസ് നടപടിക്കെതിരെ എം.ആർ. ഗോപൻ അവതരിപ്പിച്ച പ്രമേയം കൗൺസിൽ പാസാക്കി. സ്ഥിരംസമിതി അധ്യക്ഷൻമാരായ മൂന്നുപേർ രാജി െവച്ചത് കൗൺസിൽ അംഗങ്ങൾ അറിഞ്ഞില്ലെന്നും യു.ഡി.എഫ് അംഗങ്ങൾ ആരോപിച്ചു. നഗരാസൂത്രണ സ്ഥിരംസമിതി അധ്യക്ഷൻ പാളയം രാജൻ, യു.ഡി.എഫ് പാർലമ​െൻററി പാർട്ടി നേതാവ് ഡി. അനിൽകുമാർ, കോൺഗ്രസ് പാർലമ​െൻററി പാർട്ടി നേതാവ് ജോൺസൺ ജോസഫ്, സോളമൻ വെട്ടുകാട്, തിരുമല അനിൽ, എം.ആർ. ഗോപൻ, എസ്. പുഷ്പലത തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.