കൊട്ടാരക്കര: വാഹനാപകടത്തിൽ പരിക്കേറ്റ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയയാൾ നഴ്സിങ് അസിസ്റ്റൻറിനെ മർദിച്ചു. ജീവനക്കാർ യോഗം ചേർന്ന് ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിച്ചു. വ്യാഴാഴ്ച രാത്രി 10.45ഓടെ പൊലിക്കോട് തടത്തിവിള പുത്തൻവീട്ടിൽ മധുസൂദനനെയാണ് (42) പരിക്കേറ്റ നിലയിൽ നാട്ടുകാർ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെത്തിച്ചത്. ഡോക്ടർമാരുടെ പരിശോധനകൾക്കുശേഷം നഴ്സിങ് അസിസ്റ്റൻറ് പ്രകാശൻ ഇയാളെ പരിചരിക്കുന്നതിനിടയിലാണ് ആക്രമണമുണ്ടായത്. തലക്ക് സാരമായി പരിക്കേറ്റ പ്രകാശൻ ഇപ്പോൾ വിദഗ്ധ ചികിത്സയിലാണ്. മധുസൂദനനെ പൊലീസ് പിടികൂടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.