'കനിവോടെ കൊല്ലം' ഓരോരുത്തരും കൈയയച്ച് സംഭാവന നല്‍കണം -മന്ത്രി

െകാല്ലം: പ്രളയത്തില്‍ തകര്‍ന്ന കേരളത്തി​െൻറ പുനഃസൃഷ്ടിക്കായി ഓരോരുത്തരും കൈയയച്ച് സംഭാവന നല്‍കണമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ജില്ല തല ധനസമാഹരണ യജ്ഞമായ 'കനിവോടെ കൊല്ല'ത്തി​െൻറ ആലോചന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ദീര്‍ഘകാലാടിസ്ഥാനത്തില്‍ പുനർനിർമാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുകയാണ്. ഇതിന് എല്ലാ മേഖലകളിലുമുള്ളവര്‍ ഒരേ മനസ്സോടെ പിന്തുണ നല്‍കുമെന്നാണ് പ്രതീക്ഷ. മന്ത്രിമാരില്‍ തുടങ്ങി വാര്‍ഡ്തലംവരെ നീളുന്ന പ്രവര്‍ത്തനത്തിലൂടെ പരമാവധി ധനസമാഹരണമാണ് ഉദ്ദേശിക്കുന്നത്. മുന്നിട്ടിറങ്ങാന്‍ ജനപ്രതിനിധികള്‍ ഒന്നടങ്കമുണ്ടാകും. എല്ലാ പഞ്ചായത്തുകളും വരുംദിവസങ്ങളില്‍ യോഗം ചേര്‍ന്ന് സമാഹരണ മാര്‍ഗങ്ങള്‍ക്ക് രൂപം നല്‍കണം. സഹകരണ ബാങ്ക് പ്രസിഡൻറുമാരുടെ പങ്കാളിത്തം ഉറപ്പാക്കി പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കണമെന്നും അവർ പറഞ്ഞു. നാടി​െൻറ പുനഃസൃഷ്ടിക്കായാണ് ധനസമാഹരണം നടത്തുന്നതെന്ന് എല്ലാവരും തിരിച്ചറിയണമെന്ന് മന്ത്രി കെ. രാജു പറഞ്ഞു. എം.പിമാരായ എന്‍.കെ. പ്രേമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ്, കെ. സോമപ്രസാദ്, എം.എല്‍.എമാരായ എം. മുകേഷ്, എം. നൗഷാദ്, ജി.എസ്. ജയലാല്‍, കോവൂര്‍ കുഞ്ഞുമോന്‍, ആര്‍. രാമചന്ദ്രന്‍, എന്‍. വിജയന്‍പിള്ള, ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ. രാധാമണി, കലക്ടര്‍ ഡോ. എസ്. കാര്‍ത്തിേകയന്‍, സബ് കലക്ടര്‍ ഡോ. എസ്. ചിത്ര, എ.ഡി.എം. ബി. ശശികുമാര്‍, ദാരിദ്ര്യലഘൂകരണ വിഭാഗം പ്രൊജക്ട് ഡയക്ടര്‍ എ. ലാസര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡറയക്ടര്‍ എന്‍. മനുഭായി എന്നിവർ സംസാരിച്ചു. ധനസമാഹരണം 12 മുതല്‍ െകാല്ലം: സംസ്ഥാനത്തി​െൻറ പുനര്‍നിര്‍മാണം ലക്ഷ്യമിടുന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിയിലേക്കുള്ള ജില്ലതല ധനസമാഹരണ യജ്ഞം 'കനിവോടെ കൊല്ല'ത്തി​െൻറ ഭാഗമായി 12 മുതല്‍ 14 വരെ താലൂക്ക് അടിസ്ഥാനത്തില്‍ സംഭാവനകള്‍ സ്വീകരിക്കും. ജില്ലയുടെ ചുമതലയുള്ള മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയും മറ്റ് ജനപ്രതിനിധികളും നേരിട്ടെത്തിയാണ് തുക സ്വീകരിക്കുക. 12ന് രാവിലെ 10.30 മുതല്‍ 12.30 വരെ കരുനാഗപ്പള്ളി താലൂക്ക് ഓഫിസിലാണ് ആദ്യ പരിപാടി. ഉച്ചക്ക് രണ്ടു മുതല്‍ നാലു വരെ കുന്നത്തൂര്‍ താലൂക്ക് ഓഫിസ്, 13ന് രാവിലെ 10.30 മുതല്‍ 12.30 വരെ കൊട്ടാരക്കര താലൂക്ക് ഓഫിസ്, ഉച്ചക്ക് രണ്ടു മുതല്‍ നാലു വരെ കടയ്ക്കല്‍, 14ന് രാവിലെ 10.30 മുതല്‍ 12.30 വരെ കലക്ടറേറ്റ്, ഉച്ചക്ക് രണ്ടു മുതല്‍ നാലു വരെ പുനലൂര്‍ താലൂക്ക് ഓഫിസ്, നാലു മുതല്‍ ആറുവരെ പത്തനാപുരം താലൂക്ക് ഓഫിസ് എന്നിങ്ങനെയാണ് സ്വീകരിക്കുക. ദുരിതാശ്വാസനിധിയിലേക്ക് തുക സമാഹരിക്കുന്നതി​െൻറ ഭാഗമായി എല്ലാ ഗ്രാമപഞ്ചായത്ത് കമ്മിറ്റികളുടെയും അടിയന്തര യോഗം ശനിയാഴ്ച നടത്തണമെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.