തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിെൻറ ഭാഗമായ മന്ത്രി എങ്ങനെ പി.കെ. ശശി എം.എൽ.എക്കെതിരായ പരാതിയില്‍ അന്വേഷണം നടത്തുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പി.കെ. ശശിക്കെതിരായ പരാതി അന്വേഷിക്കാന്‍ മന്ത്രി എ.കെ. ബാലനെയും പി.കെ. ശ്രീമതി എം.പിെയയും ചുമതലപ്പെടുത്തിയ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിെൻറ നടപടി നീതിന്യായവ്യവസ്ഥിതിയെ വെല്ലുവിളിക്കുന്നതാണ്. ഇത്തരം കേസില്‍ അന്വേഷണം നടത്തേണ്ടത് പാര്‍ട്ടി അല്ല, പൊലീസാണെന്നും അദ്ദേഹം പറഞ്ഞു. ആഗസ്റ്റ് 31നുതന്നെ മന്ത്രി ബാലനെയും ശ്രീമതി ടീച്ചറെയും അന്വേഷണചുമതല ഏൽപിെച്ചന്നും അവര്‍ അന്വേഷണം തുടങ്ങിയെന്നുമാണ് സി.പി.എം സെക്രട്ടേറിയറ്റ് പറയുന്നത്. പക്ഷേ, ബാലന്‍ കഴിഞ്ഞ ദിവസവും പറഞ്ഞത് താന്‍ ഇതിനെക്കുറിച്ച് ഒന്നും അറിഞ്ഞില്ലെന്നാണ്. ആഗസ്റ്റ് 14നുതന്നെ പരാതി സി.പി.എം സംസ്ഥാന കമ്മിറ്റി മുമ്പാകെ കിട്ടിയെന്നാണ് പാര്‍ട്ടി പത്രക്കുറിപ്പില്‍ പറയുന്നത്. ഇത്രയും ദിവസമായിട്ടും പരാതി പൊലീസിന് കൈമാറാത്തത് ശരിയായില്ല. സംസ്ഥാനഭരണത്തിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടി തന്നെ നീതിന്യായവ്യവസ്ഥിതിയെ വെല്ലുവിളിക്കുന്നത് നിയമവാഴ്ചയെ തകര്‍ക്കുമെന്നും ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.