ദുരന്തപരിഹാരത്തിന് നൂതന സാങ്കേതികവിദ്യകൾ അനിവാര്യം

തിരുവനന്തപുരം: ആഗോളതലത്തിൽ ദുരന്ത പരിഹാരത്തിന് ക്രിയാത്്മകമായ നൂതന സാങ്കേതികവിദ്യകൾ അനിവാര്യമായിരിക്കുകയാണെന്ന് ഐ.ടി സെക്രട്ടറി എം. ശിവശങ്കർ. പ്രളയമടക്കമുള്ള പ്രകൃതിദുരന്തങ്ങൾ സൃഷ്ടിക്കുന്ന ദുരിതം കുറയ്ക്കുന്നതിന് കമ്പ്യൂട്ടർ സോഫ്റ്റ്വെയറിലൂടെ പരിഹാരമാർഗങ്ങൾ തേടാനുള്ള അന്താരാഷ്ട്ര ഉദ്യമങ്ങളുടെ ഭാഗമായി കേരള സ്റ്റാർട്ടപ് മിഷൻ ഐ.ബി.എമ്മി​െൻറയും നാസ്കോമി​െൻറയും സഹകരണത്തോടെ സംഘടിപ്പിച്ച 'കോൾ ഫോർ കോഡ് കേരള ചലഞ്ച്' പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രകൃതിദുരന്തങ്ങളെ മുൻകൂട്ടി അറിയുന്നതിനും ദുരിതബാധിത പ്രദേശങ്ങൾ മനസ്സിലാക്കുന്നതിനും ദുരിതബാധിതരെ സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരുന്നതിനുമുള്ള സത്വര സാങ്കേതിക പരിഹാരമാണ് കണ്ടെത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ വിഭാഗം, ലിനക്സ് ഫൗണ്ടേഷൻ, ഡേവിഡ് ക്ലാർക്ക് ക്ലോസ് എന്നിവയടക്കമുള്ള രാജ്യാന്തര സംഘടനകളാണ് സോഫ്റ്റ്വെയർ ഡെവലപ്പർമാരെ പ്രകൃതിദുരന്തമടക്കമുള്ള പ്രശ്നങ്ങൾക്ക് പരിഹാരംതേടാനായി ഒരു വേദിയിൽ അണിനിരത്തിയിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.