​െപാലീസ് സ്​റ്റേഷന്‍ വളപ്പില്‍ സൂക്ഷിച്ചിരുന്ന കാര്‍ ഭാഗികമായി കത്തിനശിച്ചു

പേരൂര്‍ക്കട: പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ സൂക്ഷിച്ചിരുന്ന കാര്‍ ഭാഗികമായി കത്തിനശിച്ചു. പേരൂര്‍ക്കട പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷന്‍ വളപ്പില്‍ സൂക്ഷിച്ചിരുന്ന നാനോ കാറാണ് കത്തിനശിച്ചത്. വെള്ളിയാഴ്ച രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം. രാവിലെ െപാലീസുകാർ സ്റ്റേഷന്‍ പരിസരത്തെ മാലിന്യങ്ങള്‍ നീക്കംചെയ്യുകയും കത്തികുകയും ചെയ്തിരുന്നു. തീപിടിച്ച മാലിന്യങ്ങളില്‍നിന്ന് കാറിലേക്ക് തീ പടര്‍ന്നുപിടിച്ചതായാണ് പ്രാഥമികനിഗമനം. സംഭവം ശ്രദ്ധയിൽപെട്ട പൊലീസുകാരാണ് തീ അണച്ചത്. വിവരം അറിഞ്ഞ് അഗ്നിശമനസേന ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചു. കാറി‍​െൻറ പിന്‍ഭാഗത്ത് ഭാഗികമായ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. നഗരത്തിലെ വാഹനാപകടങ്ങൾ, വാഹന സംബന്ധമായ കേസുകള്‍ എന്നിവ കൈകാര്യംചെയ്യുന്നതിന് ട്രാഫിക് പൊലീസിന് പുറമേ അതാത് പൊലീസ് സ്റ്റേഷനുകള്‍ക്കും ചുമതല നല്‍കിയതോടെ മിക്ക സ്റ്റേഷന്‍ വളപ്പുകളിലും വാഹനങ്ങളുടെ ബാഹുല്യമുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സ്ഥലപരിമിതിയുള്ള സ്റ്റേഷന്‍ വളപ്പുകളില്‍ കസ്റ്റഡിയില്‍ എടുക്കുന്ന വാഹനങ്ങള്‍ സൂക്ഷിക്കാന്‍ പ്രായോഗികബുദ്ധിമുട്ടുകള്‍ നിരവധിയാണെന്നും ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.