തിരുവനന്തപുരം: ദീർഘകാലമായി തകർന്നുകിടക്കുന്ന നഗരത്തിലെ റോഡുകൾ പുനർനിർമിക്കണമെന്ന് വി.എസ്. ശിവകുമാർ എം.എൽ.എ. തിരുവനന്തപുരം നിയോജകമണ്ഡലത്തിലെ എം.എൽ.എ ഫണ്ട് വിനിയോഗിച്ച് നടപ്പാക്കുന്ന വികസനപ്രവർത്തനങ്ങൾ വിലയിരുത്താൻ വിളിച്ചുചേർത്ത യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ദേശീയപാതയിൽ നിന്നും നഗരത്തിലേക്ക് പ്രവേശിക്കുന്ന കിള്ളിപ്പാലം-അട്ടക്കുളങ്ങര റോഡ്, ചാക്ക-വള്ളക്കടവ് റോഡ്, പടിഞ്ഞാറേക്കോട്ട-കാഞ്ഞിരവിളാകം റോഡ്, വലിയതുറ-ബീമാപള്ളി-പൂന്തുറ റോഡ്, സ്റ്റാച്യു- ജനറൽ ഹോസ്പിറ്റൽ- വഞ്ചിയൂർ റോഡ്, ഈഞ്ചയ്ക്കൽ-വള്ളക്കടവ് റോഡ്, ഇടപ്പഴിഞ്ഞി-ജഗതി- സി.ഐ.ടി. റോഡ് തുടങ്ങിയവ തകർന്ന അവസ്ഥയിലാണ്. 70 ശതമാനം പണി പൂർത്തിയാക്കിയ വഴുതക്കാട്-തൈക്കാട് റോഡിെൻറ നിർമാണം പൂർത്തിയാക്കുന്നതിന് ജില്ല വികസന അതോറിറ്റി സ്ഥലമേറ്റെടുക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു. തകർന്ന പൊതുമരാമത്ത് റോഡുകൾ മുഴുവൻ സർക്കാറും നഗരസഭാറോഡുകൾ നഗരസഭയും നവീകരിക്കണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു. കിള്ളിപ്പാലം-അട്ടക്കുളങ്ങര റോഡ് നവീകരിക്കുന്നതിന് പഠനം നടത്തി പുതുക്കിയ എസ്റ്റിമേറ്റ് തയാറാക്കി സമർപ്പിക്കുന്നതിന് ആവശ്യമായ തുക അനുവദിച്ചു. പ്രസ്തുത റോഡ് അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കാൻ ഏഴ് ലക്ഷം രൂപ അനുവദിച്ചതായും എം.എൽ.എ പറഞ്ഞു. നവീകരണത്തിനായി സി.ആർ.എഫിൽനിന്ന് 1.80 കോടിരൂപ അനുവദിച്ച ജഗതി-കണ്ണേറ്റുമുക്ക്-കിള്ളിപ്പാലം റോഡിെൻറ നിർമാണം ആരംഭിച്ചതായും എം.എൽ.എ അറിയിച്ചു. പൊതുമരാമത്ത് (റോഡ് വിഭാഗം), നഗരസഭ, മൈനർ ഇറിഗേഷൻ, മേജർ ഇറിഗേഷൻ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, മുൻ കൗൺസിലർമാരായ, പി.പത്മകുമാർ, പാളയം ഉദയൻ, ആർ. ഹരികുമാർ, എസ്. കൃഷ്ണൻ പോറ്റി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.