കാട്ടാക്കട: ആര്‍.ടി.ഒയുടെ കാട്ടാക്കട ഓഫിസ് ഉദ്ഘാടനം ബുധനാഴ്ച നടക്കും. ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നതിനുവേണ്ടിയുള്ള ഗ്രൗണ്ടിനായി മോട്ടോര്‍ വാഹനവകുപ്പ് നെട്ടോട്ടമോടുന്നു. കാട്ടാക്കട പട്ടണത്തിനോട് ചേര്‍ന്നുള്ള വാടകക്കെട്ടിടത്തിലാണ് മോട്ടോര്‍ റീജനല്‍ ട്രാന്‍സ്പോര്‍ട്ട് പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഇതിനായി മാസങ്ങള്‍ക്ക് മുമ്പ് വാടകക്കെട്ടിടം ഏറ്റെടുക്കുകയും ലക്ഷങ്ങള്‍ മുടക്കി ഓഫിസിെൻറ പ്രവര്‍ത്തനത്തിനാവശ്യമായ സംവിധാനങ്ങള്‍ ഒരുക്കുകയും ചെയ്തു. എന്നാല്‍, ഉദ്ഘാടന തീയതി നിശ്ചയിച്ചശേഷമാണ് ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നതിനുള്ള ഗ്രൗണ്ട് അന്വേഷിച്ചിറങ്ങിയത്. ഇതിനായി മാറനല്ലൂര്‍ ഗ്രാമപഞ്ചായത്തിെൻറ അധീനതയിലുള്ള കണ്ടല സ്റ്റേഡിയം വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ പഞ്ചായത്ത് അധികൃതര്‍ക്ക് കത്ത് നല്‍കി. കണ്ടല സ്റ്റേഡിയം ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നതിനുവേണ്ടി കൈമാറുന്നതറിഞ്ഞ് പഞ്ചായത്തിലെ യുവജനങ്ങളും കലാസാംസ്കാരിക സംഘടനകളും രംഗത്തെത്തി. പ്രഭാതസവാരി, കായിക പരിശീലനങ്ങള്‍ ഉള്‍പ്പെടെ നിരവധിപേര്‍ ദിവസവും ഉപയോഗിക്കുന്ന സ്റ്റേഡിയം ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നതിനുവേണ്ടി മോട്ടോര്‍ വാഹനവകുപ്പിന് വിട്ടുനല്‍കരുതെന്നാണ് ആവശ്യം. ഇതിനിടെ വെള്ളിയാഴ്ച നടന്ന പഞ്ചായത്ത് കമ്മിറ്റിയില്‍ കണ്ടല സ്റ്റേഡിയം ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നതിനുവേണ്ടി കൈമാറുന്നത് കമ്മിറ്റി ചര്‍ച്ചക്കെടുത്തു. ബി.ജെ.പി-കോണ്‍ഗ്രസ് അംഗങ്ങള്‍ ഒന്നടങ്കം എതിര്‍ക്കുകയും ഇടതുമുന്നണി അംഗങ്ങള്‍ സ്റ്റേഡിയം ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നതിനുവേണ്ടി നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഓഫിസ് കാട്ടാക്കട പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുകയും അതുവഴിയുള്ള നികുതികള്‍ പഞ്ചായത്തിന് ലഭിക്കുകയും ചെയ്യുേമ്പാൾ ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നതിനുവേണ്ടിയുള്ള ഗ്രൗണ്ട് അവിടെത്തന്നെ ഒരുക്കണമെന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ പറഞ്ഞു. ഇതോടെ കണ്ടല സ്റ്റേഡിയം ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നതിനുവേണ്ടി നല്‍കാന്‍ കഴിയില്ലെന്ന് പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. തുടര്‍ന്നാണ് കാട്ടാക്കടയില്‍ ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നതിനുവേണ്ടിയുള്ള ഗ്രൗണ്ടിനായി അധികൃതർ പരക്കം പാച്ചില്‍ തുടങ്ങിയത്. മൊളിയൂര്‍ സ്റ്റേഡിയം കാടുകയറി കിടക്കുകയാണ്. സ്റ്റേഡിയത്തെ സംബന്ധിച്ച തര്‍ക്കത്തിൽ കോടതിവിധികള്‍ പഞ്ചായത്തിന് അനുകൂലമായി ലഭിച്ചതായാണ് വിവരം. എന്നാല്‍, ഇവിടെ ടെസ്റ്റ് നടത്തുന്നതിനുവേണ്ടിയുള്ള ഗ്രൗണ്ട് ഒരുക്കാമെന്നാണ് പൊതുപ്രവര്‍ത്തകര്‍ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.