ലാൻഡിങ്ങിനിടെ വിമാനത്തി​െൻറ ടയർ പൊട്ടിയ സംഭവം ഈ പറക്കലുകൾ സുരക്ഷിതമല്ല

വള്ളക്കടവ്: തുടര്‍ച്ചയായ പറക്കലുകളും സാങ്കേതിക പരിശോധനകളില്‍ അയവുവരുത്തുന്നതും വിമാനയാത്രയുടെ സുരക്ഷിതത്വത്തെ ബാധിക്കുന്നു. വെള്ളിയാഴ്ച തിരുവനന്തപുരത്ത് നിന്ന് മാലദ്വീപിലേക്ക് പുറപ്പെട്ട എയര്‍ഇന്ത്യ വിമാനം മാെലവിമാനത്താവളത്തിലെ റണ്‍വേയില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് ടയറുകളും പൊട്ടിയതിനെ തുടർന്ന് തലനാരിഴ വ്യത്യാസത്തിലാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. വിമാനം പുറപ്പെടുംമുമ്പ് വിമാനത്താവളത്തിലെ പരിശോധനയില്‍ ഉണ്ടായ പിഴവാണ് ടയറുകള്‍ പൊട്ടിത്തെറിക്കാന്‍ കാരണം. തലസ്ഥാനത്ത് നിന്ന് സര്‍വിസ് നടത്തുന്ന എയര്‍ഇന്ത്യയുടെയും എക്സ്പ്രസി​െൻറയും വിമാനങ്ങള്‍ അധികവും കാലപ്പഴക്കം ചെന്നതാണ്. വിമാനങ്ങളിൽ പലപ്പോഴും സമയം ലാഭിക്കാനായി പേരിന് മാത്രം പരിശോധന നടത്തിയാണ് അധികൃതർ പറക്കാൻ അനുമതി നൽകാറുള്ളത്. സര്‍വിസ് വൈകുന്നതുമൂലം റേറ്റിങ് താഴുന്നതൊഴിവാക്കാനാണ് തിടുക്കത്തിലുള്ള പരിശോധനകള്‍ നടത്തി ടേക്ക് ഓഫിന് അനുമതി നല്‍കുന്നത്. സര്‍വിസ് ആരംഭിക്കുംമുമ്പ് ഗ്രൗണ്ട് എൻജിനീയര്‍മാര്‍ എൻജിനും സോഫ്റ്റ്വെയർ സംവിധാനങ്ങളുമടക്കം പരിശോധിച്ച് ഗ്രീന്‍ സിഗ്നല്‍ നല്‍കേണ്ടതുണ്ട്. അന്താരാഷ്ട്ര ചട്ടപ്രകാരമുള്ള എൻജിനീയറിങ് പരിശോധനകള്‍ക്ക് അരമണിക്കൂറിലേറെ സമയം വേണം. ഗ്രൗണ്ട് എൻജിനീയര്‍മാര്‍ ഗ്രീന്‍ സിഗ്നല്‍ നല്‍കിയാലേ യാത്രക്ക് എയര്‍ട്രാഫിക് കണ്‍ട്രോള്‍ അനുമതി നല്‍കൂ. എയര്‍ഇന്ത്യക്ക് സാങ്കേതിക പരിശോധനകള്‍ നടത്താന്‍ സ്വന്തമായി ഹാങ്ങര്‍ യൂനിറ്റ് വിമാനത്താവളത്തില്‍ ഉണ്ടങ്കിലും 10 മിനിറ്റ് പോലും പരിശോധനകള്‍ക്ക് എടുക്കാറില്ല എന്നതാണ് വസ്തുത. ഒരുവര്‍ഷത്തിനിടെ എയര്‍ഇന്ത്യയുടെ നിരവധി വിമാനങ്ങളാണ് വിവിധ തകരാറുകള്‍ കാരണം ലാൻഡിങ് നടത്തിയ ശേഷം അടിയന്തരമായി തിരിച്ചിറക്കിയത്. ഇതില്‍ പലതും തലനാരിഴവ്യത്യാസത്തിലാണ് വന്‍ദുരന്തങ്ങളില്‍ നിന്ന് രക്ഷപ്പെട്ടത്. കഴിഞ്ഞമാസം ദുൈബയിലേക്ക് പോയ എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനം ഒാട്ടോ പൈലറ്റ് സംവിധാനം തകരാറിലായതിനെതുടര്‍ന്ന് രണ്ടരമണിക്കൂറിന് ശേഷം തിരുവനന്തപുരത്തേക്ക് തന്നെ തിരിച്ചിറക്കിയിരുന്നു. ഇതിനുകാരണം വിമാനത്തി​െൻറ പഴക്കമാെണന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവെങ്കിലും അധികൃതര്‍ ഇത് മറച്ചുവെക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.