മൊബൈൽ ടവർ സ്ഥാപിക്കുന്നതിന്​ മടവൂർ പഞ്ചായത്ത് നൽകിയ അനുമതി റദ്ദാക്കി

തിരുവനന്തപുരം: മടവൂർ പഞ്ചായത്തിലെ 13ാം വാർഡിൽ തെന്നാംകോണത്ത് റിലയൻസ് ജിയോ മൊബൈൽ ടവർ സ്ഥാപിക്കുന്നതിന് നൽകിയ അനുമതി പഞ്ചായത്ത് റദ്ദാക്കി. വോഡാഫോൺ, ഐഡിയ എന്നീ മൊബൈൽ ടവറുകൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് അർബുദരോഗം ബാധിച്ച് പത്തോളം പേർ മരിച്ചു. ഇരുപതോളം രോഗികൾ ചികിത്സയിലാണ്. ഇതേ സ്ഥലത്താണ് ജിയോ അനുമതി നേടിയത്. അതീവ രഹസ്യമായി നൽകിയ അനുമതി ജനങ്ങളുടെ ശ്രദ്ധയിൽപെട്ടതോടെ തദ്ദേശവാസികൾ കക്ഷിരാഷ്ട്രീയ ഭേദമന്യേ ടവറിന് സമീപം ഒന്നിച്ചുകൂടുകയും പഞ്ചായത്ത് ഓഫിസ് ഉപരോധിക്കുകയും ചെയ്തു. ഇതി​െൻറ അടിസ്ഥാനത്തിൽ പഞ്ചായത്ത് കമ്മിറ്റി വെള്ളിയാഴ്ച അടിയന്തര യോഗം ചേർന്ന് അനുമതി റദ്ദാക്കിയതായി പ്രസിഡൻറ് ഗിരിജ ബാലചന്ദ്രൻ അറിയിച്ചു. പ്രതിഷേധസമരം വി. ജോയ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീജ ഷൈജുദേവ്, സി.പി.എം പ്രതിനിധികളായ നാദിർഷ, അലിയാർ, വെൽഫെയർ പാർട്ടി പ്രതിനിധികളായ എം. ഖുത്തുബ്, ഹക്ക്, സലിം, ഇക്ബാൽ, പി.ഡി.പി പ്രതിനിധി നടയറ ജബ്ബാർ, തദ്ദേശവാസി നാസിം കക്കോട് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.