വർക്കല: ചെറുന്നിയൂർ ഗ്രാമപഞ്ചായത്തിലെ അയന്തി ആലുവിളയിൽ സ്ഥാപിക്കുന്ന രണ്ടാമത്തെ മൊബൈൽ ടവർ ഒഴിവാക്കണമെന്ന് നാട്ടുകാർ വാർത്തക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു. എ.ടി.സി ടെലികോം ടവർ കോർപറേഷന് നിലവിൽ പ്രദേശത്ത് ടവർ പ്രവർത്തിക്കുന്നുണ്ട്. 16 വർഷം മുമ്പ് ഈ ടവർ സ്ഥാപിച്ച ശേഷം പരിസരത്ത് നാലുപേർക്ക് അർബുദവും ഒരു വീട്ടമ്മക്ക് അജ്ഞാത രോഗവും ബാധിക്കുകയും കാഴ്ചശക്തി നഷ്ടമാകുകയും നിരവധി പേർക്ക് മറ്റു വിവിധ രോഗങ്ങൾ പിടിപെടുകയും ചെയ്തെന്നാണ് നാട്ടുകാർ പറയുന്നത്. ഈ സാഹചര്യം നിലനിൽക്കുമ്പോഴാണ് രണ്ടാമത്തെ ടവർ കൂടി സ്ഥാപിക്കാൻ ഒരുങ്ങുന്നത്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലത്ത് അന്വേഷണങ്ങൾ നടത്താതെയാണ് ടവർ കൂടി സ്ഥാപിക്കാൻ പഞ്ചായത്ത് അനുമതി നൽകിയതെന്നും നാട്ടുകാർ പറയുന്നു. ജനകീയ കൂട്ടായ്മയും രൂപവത്കരിച്ചു. ഇതുസംബന്ധിച്ച് ചേർന്ന യോഗത്തിൽ രവീന്ദ്രൻ, അജി എസ്.ആർ.എം, എം. ജോസഫ് പെരേര, ഓമനക്കുട്ടൻ, ഷാജിലാൽ, ശിവപ്രസാദ്, ബിജു ജി.എസ്, ഹരിപ്രിയ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.