ATTN കാട്ടാക്കട: കുളത്തുമ്മൽ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് അനുവദിച്ച ബസിെൻറ ഫ്ലാഗ് ഓഫ് കർമം ഡോ. എ. സമ്പത്ത് എം.പി നിർവഹിച്ചു. കുട്ടികൾക്കൊപ്പം എം.പിയും അധ്യപകരും പി.ടി.എ അംഗങ്ങളും രക്ഷാകർത്താക്കളും പുതിയ ബസില്‍ കാട്ടാക്കട പട്ടണം ചുറ്റി കന്നിയാത്ര നടത്തി. പി.ടി.എ പ്രസിഡൻറ് എ.പി. സജുകുമാർ അധ്യക്ഷത വഹിച്ചു. കട്ടാക്കട ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്. അജിത, വാർഡ് അംഗം സി.എസ്. അനിത, എസ്.എം.സി ചെയർമാൻ എസ്. വിജയകുമാർ, എ.ഇ.ഒ എസ്. ഉദയകുമാർ, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ വി. രാധാലക്ഷ്മി, ഹെഡ്മിസ്ട്രസ് കെ.എസ്. മിനി, സ്റ്റാഫ് സെക്രട്ടറി ബിജുജോൺ, സീനിയർ അസിസ്റ്റൻറ് ഉണ്ണികൃഷ്ണൻ നായർ, വൈസ് പ്രസിഡൻറ് വേണുഗോപാൽ, അംഗങ്ങളായ ജെ. രാജൻ, നസിമുദ്ദീൻ, ബിന്ദു, സ്വപ്ന എന്നിവർ സംസാരിച്ചു. ഫോട്ടോ sambath mp ..ktda.jpg ഡോ.എ. സമ്പത്ത് എം.പിയുടെ പ്രാദേശിക വികസനഫണ്ടിൽനിന്ന് കുളത്തുമ്മൽ സ്കൂളിന് അനുവദിച്ച ബസിെൻറ ഫ്ലാഗ് ഓഫ് ഡോ.എ. സമ്പത്ത് എം.പി നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.