തിരുവനന്തപുരം: ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകാൻ കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചതായി പ്രസിഡൻറ് കെ.പി. സതീഷ്കുമാർ ജനറൽ സെക്രട്ടറി വി. സിനി എന്നിവർ അറിയിച്ചു. ലൈറ്റ് ആൻഡ് സൗണ്ട് പന്തൽ മേഖല സ്തംഭനത്തിലേക്ക് തിരുവനന്തപുരം: പ്രളയത്തിൽ ലൈറ്റ് ആൻഡ് സൗണ്ട് പന്തൽ അസോസിയേഷൻ തൊഴിലാളികളുടെ കോടിക്കണക്കിന് രൂപയുടെ ഇലക്ട്രോണിക്സ് ഉപകരണങ്ങളും തൊഴിലുംനഷ്ടപ്പെട്ട സാഹചര്യത്തിൽ സർക്കാർ 10 ലക്ഷം രൂപ വീതം പലിശരഹിത വായ്പ അനുവദിക്കണമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പ്രളയബാധിത മേഖലയിൽ അസോസിയേഷൻ മാതൃകപ്രവർത്തനം നടത്തിയിട്ടുണ്ടെന്നും അവർ പറഞ്ഞു. സംസ്ഥാന പ്രസിഡൻറ് തമ്പി നാഷനൽ, ജനറൽ സെക്രട്ടറി പി.എച്ച്. ഇക്ബാൽ, ട്രഷറർ എ.വി. ജോസഫ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.