ഇന്ധനവില വർധന ജി.എസ്​.ടി കൗൺസിലിൽ സംസ്ഥാനങ്ങൾക്ക്്്്്്്് ഉന്നയിക്കാം -കേന്ദ്രമന്ത്രി

നാഗർകോവിൽ: ദിവസേന കുതിച്ചുയരുന്ന ഇന്ധനവില വർധന തടയാൻ സംസ്ഥാനങ്ങൾ ജി.എസ്.ടി കൗൺസിലിൽ പ്രശ്നം ഉന്നയിക്കണമെന്ന് കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ. നാഗർകോവിലിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി പുത്തൻഅണയിലെ ജലം നാഗർകോവിലിൽ എത്തിക്കുന്ന ജോലിയുടെ പുരോഗതി വിലയിരുത്തിയശേഷം വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഇന്ധനവില വർധനയിൽ കേന്ദ്രത്തിന് നേരിട്ട് ഇടപെടാനാവില്ല. എന്നാൽ, സംസ്ഥാന ധനമന്ത്രിമാർ അംഗങ്ങളായ ജി.എസ്.ടി കൗൺസിലിൽ പെേട്രാളിയം ഉൽപന്നങ്ങളെ ജി.എസ്.ടിയുടെ പരിധിയിൽ ഉൾപ്പെടുത്തി തീരുമാനം എടുക്കാവുന്നതാണ്. തിക്കുറിശ്ശി മഹാദേവർ ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹമോഷണം വിഗ്രഹകടത്തൽ പ്രതിരോധ വകുപ്പിനെകൊണ്ട് അന്വേഷിക്കണം. മാർത്താണ്ഡം, പാർവതിപുരം പാലങ്ങൾ ഡിസംബറിനുള്ളിൽ പൊതുജനങ്ങൾക്ക് ഉപയോഗത്തിനായി തുറന്നു കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.