കഴക്കൂട്ടം: ഞണ്ടൂർകോണത്ത് ദീൻദയാൽ ക്ലബിന് നേരെ നാടൻ ബോംബ് എറിഞ്ഞു. കഴിഞ്ഞദിവസം അർധരാത്രി രണ്ടരയോടെയായിരുന്നു സംഭവം. രണ്ട് ബൈക്കുകളിലായി നാലുപേർ ബോംബെറിഞ്ഞ സംഘത്തിലുള്ളതായി പൊലീസിന് വിവരം ലഭിച്ചു. തൊട്ടടുത്തുള്ള കടയുടെ സി.സി ടി.വി ദൃശ്യങ്ങളിൽനിന്നാണ് ഇത് പൊലീസ് സ്ഥിരീകരിച്ചത്. എന്നാൽ, ദൃശ്യങ്ങളിൽ വ്യക്തത ഇല്ലാത്തതിനാൽ ആളുകളെ തിരിച്ചറിയാൻ കഴിഞ്ഞില്ല. പരിസരത്തുള്ള സി.സി ടി.വി കാമറ കൂടി പരിശോധിച്ചു വരുന്നതായും പ്രതികളെ ഉടൻ പിടികൂടുമെന്നും കഴക്കൂട്ടം സർക്കിൾ എസ്.വൈ. സുരേഷ് അറിയിച്ചു. ബോംബേറിൽ ക്ലബിെൻറ മുൻവശത്തെ ജനൽ ചില്ലുകൾ തകർന്നു. ഫോറൻസിക് ഉദ്യോഗസ്ഥരും വിരലടയാള വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി. സംഭവത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി, ആർ.എസ്.എസ് പ്രവർത്തകർ ഞാണ്ടൂർകോണത്ത് ഹർത്താൽ ആചരിച്ചു. വൈകീട്ട് പ്രതിഷേധ പ്രകടനവും നടത്തി. പൊതുസമ്മേളനം ബി.ജെ.പി ജില്ല പ്രസിഡൻറ് സുരേഷ് ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.