തിരുവനന്തപുരം: സൗദി സർക്കാർ ആരോഗ്യമന്ത്രാലയത്തിനുകീഴിൽ റിയാദിലുള്ള കിങ് സൗദ് മെഡിക്കൽ സിറ്റി ആശുപത്രിയിലേക്ക് നിയമനത്തിനായി ഇേൻറൺഷിപ് കൂടാതെ രണ്ട് വർഷത്തിൽ കുറയാത്ത സേവനപരിചയമുള്ള ബി.എസ്സി/ എം.എസ്സി/ പിഎച്ച്.ഡി നഴ്സുമാെര (സ്ത്രീകൾ മാത്രം) തെരെഞ്ഞടുക്കാൻ കേരള സർക്കാർ സ്ഥാപനമായ ഒഡെപെകിനെ ചുമതലപ്പെടുത്തി. ഇൻറർവ്യൂ ഒക്ടോബർ 28, 29, 30, 31 തീയതികളിൽ ഡൽഹിയിൽ നടത്തും. താൽപര്യമുള്ളവർ വിശദവിവരങ്ങൾ അടങ്ങിയ ബയോഡാറ്റ ഒഡെപെക് വെബ്സൈറ്റിലുള്ള മാതൃകയിൽ സെപ്റ്റംബർ 30നകം soudimoh.odepc@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കണം. വിശദവിവരം www.odepc.kerala.gov.in ൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.