രവീന്ദ്രന്‍ നായര്‍ കടാശ്വാസ കമീഷന്‍ അംഗം

തിരുവനന്തപുരം: കേരള കര്‍ഷക കടാശ്വാസ കമീഷന്‍ അംഗമായി ജനതാദള്‍ (എസ്) സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. കൊല്ലങ്കോട് രവീന്ദ്രൻ നായരെ നിയമിച്ചു. സി.പി.ഐ പ്രതിനിധി എ.കെ. ചന്ദ്രന്‍ രാജിവെച്ച ഒഴിവിലാണ് നിയമനം. കമീഷനില്‍ അംഗത്വം ഉണ്ടായിരുന്ന ജനതാദളിനെ ഇത്തവണ ഒഴിവാക്കിയിരുന്നു. പാർട്ടി സമ്മർദത്തെ തുടർന്നാണ് ചന്ദ്രനെ രാജിവെപ്പിച്ച് രവീന്ദ്രന്‍ നായര്‍ക്ക് അംഗത്വം നല്‍കിയത്. ജസ്റ്റിസ് എം. ശശിധരന്‍ നമ്പ്യാര്‍ ചെയര്‍മാനായ കമീഷനില്‍ എസ്. ജനാര്‍ദനന്‍, വി. ചാമുണ്ണി, കെ.വി. രാമകൃഷ്ണന്‍, എം.ഒ. ജോണ്‍, മുന്‍ എം.എല്‍.എ കെ.ആര്‍. ചന്ദ്രമോഹന്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍. photo: Adv Raveendran nair
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.