തിരുവനന്തപുരം: മുഖ്യമന്ത്രി ചുമതല കൈമാറാതെ ചികിത്സക്ക് പോയതോടെ ദുരിതാശ്വാസ പ്രവര്‍ത്തനം അവതാളത്തിലാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം. 10,000 രൂപ 10 ശതമാനം േപർക്കുപോലും ലഭ്യമായിട്ടില്ല. കണക്കെടുപ്പുകളും വിവരശേഖരണവും മന്ദഗതിയിലാണ്. കുട്ടനാടിനെ പ്രളയമുക്തമാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. അടിയന്തര ദുരിതാശ്വാസ പ്രവര്‍ത്തനം നടക്കേണ്ട സന്ദര്‍ഭത്തില്‍ മന്ത്രിസഭായോഗം ഒഴിവാക്കിയത് ജനങ്ങളുടെ കഷ്ടപ്പാടിനോട് മുഖംതിരിഞ്ഞ് നില്‍ക്കുന്നതിന് തുല്യമാണ്. ജനം ദുരിതത്തിലായിരിക്കുമ്പോള്‍ ചുമതല കൈമാറാതെ വിദേശത്തുപോയ മുഖ്യമന്ത്രിയുടെ ദുരഭിമാനത്തിെൻറ വില കേരളീയര്‍ നല്‍കേണ്ടിവരികയാണെന്ന് അദ്ദേഹം മുന്നറിയിപ്പുനല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.