വീട്ടമ്മയുടെ കണ്ണിൽ മുളക് പൊടിയെറിഞ്ഞ്​ പണം തട്ടിയെടുത്ത രണ്ടുപേർ അറസ്​റ്റിൽ

ഓച്ചിറ: വീട്ടമ്മയുടെ കണ്ണിൽ മുളക് പൊടിയെറിഞ്ഞ് പണം തട്ടിയെടുത്ത സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. തഴവ, കുതിരപന്തി, കണ്ടത്തില്‍ വീട്ടില്‍ ബിജുവി​െൻറ ഭാര്യ ബീനയുടെ കണ്ണില്‍ മുളക്‌പൊടി എറിഞ്ഞ് സ്റ്റേഷനറി കടയില്‍ സൂക്ഷിച്ചിരുന്ന 7000 രൂപ കവര്‍ന്ന കേസിലാണ് രണ്ട് യുവാക്കള്‍ പിടിയിലായത്‍. സ്‌കൂട്ടറിലെത്തി മോഷണം നടത്തിയ കരുനാഗപ്പള്ളി, പടനായർകുളങ്ങര വടക്ക് ബിസ്മില്ല മന്‍സിലില്‍ അന്‍ഷാദ് (44), സ്കൂട്ടര്‍ ഉടമ പടനായര്‍കുളങ്ങര വടക്ക് തിരുവാലില്‍ കിഴക്കതില്‍ ജയചന്ദ്രന്‍ (26) എന്നിവരെയാണ് ഓച്ചിറ പൊലീസ് അറസ്റ്റ് ചെയ്തത്. സുഹൃത്തുക്കളായ പ്രതികൾ സ്കൂട്ടറിൽ ഒരുമിെച്ചത്തുകയും ജയചന്ദ്രനെ വവ്വാക്കാവിൽ നിർത്തിയിട്ട് അൻഷാദ് സ്കൂട്ടറിൽ പോയി മുളക് പൊടി എറിഞ്ഞ് പണം തട്ടിയെടുക്കുകയുമായിരുന്നു. വീതംവെച്ച 2000 രൂപ ജയചന്ദ്രനിൽ നിന്നും 3050 രൂപ അൻഷാദിൽ നിന്നും പൊലീസ് കണ്ടെടുത്തു. സ്കൂട്ടറും പിടിച്ചെടുത്തിട്ടുണ്ട്. വ്യാഴാഴ്ച പുലര്‍ച്ചെ രേണ്ടാടെ ഇരുവരേയും വീടുകളില്‍നിന്ന് പിടികൂടുകയായിരുന്നു. ബുധനാഴ്ച ഉച്ചക്ക്ശേഷം 2.43നാണ് മോഷണം നടന്നത്. പ്രതിയുടെ ദൃശ്യം അയല്‍വീട്ടിലെ സി.സി.ടി.വി കാമറയില്‍ പതിഞ്ഞിരിന്നു. ഓച്ചിറ എസ്.ഐ ജ്യോതി സുധാകര്‍, കരുനാഗപ്പള്ളി എസ്.ഐ ഉമറുള്‍ ഫറൂഖ്, അഡീഷനൽ എസ്.ഐ അഷ്റഫ്, സ്‌പെഷല്‍ ബ്രാഞ്ച് എ.എസ് ഐ. റോബി, ഹരികൃഷ്ണന്‍ ഷാഡോ പൊലീസിലെ വേണു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.