ചവറ: കെ.എം.എം.എൽ എം.എസ് യൂനിറ്റിൽ കരാർ വ്യവസ്ഥയിൽ ഓടിക്കൊണ്ടിരുന്ന ജീപ്പ് ചങ്ങാടത്തിൽനിന്ന് കായലിൽ വീണു. വ്യാഴാഴ്ച ഉച്ചക്ക് ഒന്നരയോടെ ആയിരുന്നു അപകടം. കമ്പനിയുടെ മൈനിങ് സൈറ്റിൽ കരാർ വ്യവസ്ഥയിൽ ഓടിക്കൊണ്ടിരിക്കുന്ന ജീപ്പാണ് അപകടത്തിൽപെട്ടത്. ഈ വാഹനത്തിന് ബ്രേക്ക് കുറവായിരുന്നു. ഇതിനെത്തുടർന്ന് വാഹനം നന്നാക്കാൻ വേണ്ടി ചങ്ങാടത്തിലേക്ക് കയറ്റുന്നതിനിടയിൽ ബ്രേക്ക് നഷ്ടപ്പെട്ട് തെന്നിനീങ്ങി കായലിൽ പതിക്കുകയായിരുന്നു. ഉടൻതന്നെ കമ്പനിയിൽ നിന്നുള്ള ജീവനക്കാർ എത്തി ഹിറ്റാച്ചി ഉപയോഗിച്ച് ജീപ്പ് കരയിലേെക്കടുത്തു. അപകടസമയത്ത് ജീപ്പിൽ ഡ്രൈവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആർക്കും പരിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.