യുവാവി​െൻറ തിരോധാനം, ദുരൂഹതയേറുന്നു

(ചിത്രം) കൊല്ലം: യുവാവി​െൻറ തിരോധാനവുമായി ബന്ധപ്പെട്ട് ദുരൂഹതയേറുന്നു. കൊറ്റങ്കര, പേരൂര്‍ തട്ടാര്‍കോണം സ്വദേശിയായ രഞ്ജു(40)വി​െൻറ തിരോധാനമാണ് ദുരൂഹതയേറുന്നത്. വീട്ടില്‍നിന്ന് പുറത്തുപോയ രഞ്ജുവിനെ ആഗസ്റ്റ് 15 മുതല്‍ കാണാതാവുകയായിരുന്നു. മാതാവ് നല്‍കിയ പരാതിയെ തുടര്‍ന്ന് പൊലീസ് ലുക്ക്ഒൗട്ട് നോട്ടീസ് പുറപ്പെടുപ്പിച്ചിരുന്നു. വീടിനോട് ചേര്‍ന്ന് പ്രാവുകളെ വളര്‍ത്തുകയും വില്‍പന നടത്തി വരികയുമായിരുന്ന രഞ്ജുവി​െൻറ തിരോധാനത്തില്‍ ദുരൂഹതയുണ്ടെന്ന് കാട്ടി ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പൊലീസ് പലരെയും ചോദ്യംചെയ്തു വരികയാണ്. എ.സി.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.